Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലി മോശമല്ല,പക്ഷേ സച്ചിൻ വേറെ ലെവൽ താരം, ബുമ്ര എപ്പിസോഡിന് ശേഷം വീണ്ടും അബ്ദുൾ റസാഖ്

കോലി മോശമല്ല,പക്ഷേ സച്ചിൻ വേറെ ലെവൽ താരം, ബുമ്ര എപ്പിസോഡിന് ശേഷം വീണ്ടും അബ്ദുൾ റസാഖ്

അഭിറാം മനോഹർ

, വ്യാഴം, 5 ഡിസം‌ബര്‍ 2019 (19:43 IST)
ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ ശിശു എന്ന് വിളിച്ചതിന്റെ വിവാദങ്ങൾ വിട്ടൊഴിയുന്നതിന് മുൻപേ വിരാട് കോലിയെ പറ്റിയും പരാമർശവുമായി മുൻ പാക് താരം അബ്ദുൾ റസാഖ്. കോലി സ്ഥിരതയുള്ള താരമാണ് എന്നാൽ സച്ചിന്റെ തലത്തിൽ എത്തുന്നൊരു കളിക്കാരനല്ല. കളിക്കാരൻ എന്ന നിലയിൽ സച്ചിൻ വേറെ ലെവൽ താരമാണ് എന്നതാണ് റസാഖിന്റെ പുതിയ പ്രതികരണം.
 
ഞങ്ങളൊക്കെ കളിച്ചിരുന്ന 1992-2007 കാലഘട്ടത്തിലെ പോലെ ലോകോത്തര താരങ്ങളെ ഇപ്പോള്‍ കാണാനില്ല. ടി20 ക്രിക്കറ്റ് എല്ലാം മാറ്റിമറിച്ചു. ബൗളിങിലും ബാറ്റിങ്ങിലുമൊന്നും പഴയ മൂർച്ചയില്ല. വിരാട് കോലിയെ തന്നെ നോക്കു. വിരാട് മികച്ച താരമായിരിക്കാം സ്ഥിരതയുമുണ്ട് എന്നാൽ സച്ചിന്റെ അതേ തട്ടിൽ നമുക്ക് കോലിയെ വെക്കുവാൻ സാധിക്കില്ല. സച്ചിൻ മറ്റൊരു തലത്തിലുള്ള താരമാണ് റസാഖ് പറയുന്നു.
 
നേരത്തെ ഇന്ത്യൻ താരമായ ജസ്പ്രീത് ബുമ്രയേ പറ്റിയും പരാമർശങ്ങളുമായി റസാഖ് രംഗത്തെത്തിയിരുന്നു. ഞാൻ ഇന്നും കളിക്കുമായിരുന്നെങ്കിൽ ബുമ്രയെ അടിച്ചുപരത്തിയേനെ എന്നായിരുന്നു റസാഖിന്റെ മുൻപത്തെ പരാമർശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യാ-വിൻഡീസ് ടി20 പരമ്പര, രോഹിത്തിനൊപ്പം സഞ്ജു ഓപ്പണർ ആയേക്കുമെന്ന് സൂചന