Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വായ അടയ്ക്കൂ, അവനെ കളിയാക്കരുത്'; നവീന്‍ ഉള്‍ ഹഖിനെ പരിഹസിച്ച ഇന്ത്യന്‍ ആരാധകരോട് കോലി (വീഡിയോ)

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നവീന്‍ ഉള്‍ ഹഖിനെ ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് കോലി തന്നെ

Kohli asked fans to shut up mouth
, വ്യാഴം, 12 ഒക്‌ടോബര്‍ 2023 (10:21 IST)
ഐപിഎല്ലിനിടെ കൊമ്പുകോര്‍ത്ത വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും ഏറ്റുമുട്ടുമ്പോള്‍ എന്ത് സംഭവിക്കും? ലോകകപ്പിലെ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനായി ആരാധകര്‍ കാത്തിരുന്നത് ഈ നിമിഷത്തിനു വേണ്ടിയായിരുന്നു. അഫ്ഗാന്‍ പേസര്‍ നവീന്‍ ഉള്‍ ഹഖിനെ കോലി സിക്സര്‍ പറത്തുമെന്ന് ഇന്ത്യന്‍ ആരാധകരും കോലിയുടെ കുറ്റി തെറിപ്പിച്ച് നവീന്‍ പ്രഹരമേല്‍പ്പിക്കുമെന്ന് അഫ്ഗാന്‍ ആരാധകരും സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങളാണ് ആരാധകരെ കാത്തിരുന്നത്. 
ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന നവീന്‍ ഉള്‍ ഹഖിനെ ഇന്ത്യന്‍ ആരാധകര്‍ പരിഹസിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടപെട്ടത് കോലി തന്നെ. ആ സമയത്ത് കോലി ബാറ്റിങ്ങിനായി ക്രീസില്‍ ഉണ്ടായിരുന്നു. നവീന്‍ ഉള്‍ ഹഖ് ഫീല്‍ ചെയ്യാന്‍ നില്‍ക്കുന്ന ഭാഗത്തെ ഇന്ത്യന്‍ ആരാധകര്‍ 'കോലി കോലി' വിളികളാല്‍ നവീനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. ഇവരോട് വായ അടച്ചിരിക്കാന്‍ കോലി ആവശ്യപ്പെടുകയായിരുന്നു. 

മത്സരത്തിനിടെ നവീന്‍ കോലിക്ക് അരികിലേക്ക് ഓടിയെത്തുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. നവീന്റെ തോളില്‍ കൈയിട്ട് കോലിയും സംസാരിക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത് മാത്രമല്ല കോലിയും സച്ചിന് പണി കൊടുത്തു ! ലോകകപ്പ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ്