Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ക്രിക്കറ്റില്‍ കോഹ്‌ലി ആരായി തീരും ?, 2014ല്‍ സംഭവിച്ചത് എന്ത് ?; കലക്കന്‍ പ്രതികരണവുമായി സംഗക്കാര

ലോക ക്രിക്കറ്റില്‍ കോഹ്‌ലി ആരായി തീരും ?, 2014ല്‍ സംഭവിച്ചത് എന്ത് ?; കലക്കന്‍ പ്രതികരണവുമായി സംഗക്കാര

ലോക ക്രിക്കറ്റില്‍ കോഹ്‌ലി ആരായി തീരും ?, 2014ല്‍ സംഭവിച്ചത് എന്ത് ?; കലക്കന്‍ പ്രതികരണവുമായി സംഗക്കാര
ബിർമിങ്ങാം , ശനി, 4 ഓഗസ്റ്റ് 2018 (18:01 IST)
സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരം ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണെന്ന് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാര. സച്ചിൻ തെന്‍ഡുൽക്കറിന്റെ പാതയിലാണ് വിരാട് ഇപ്പോള്‍ സഞ്ചരിക്കുന്നത്. അതിനാല്‍ സച്ചിന്റെ റെക്കോര്‍ഡുകള്‍ വഴിമാറുമെന്നും ലങ്കന്‍ താരം പറഞ്ഞു.

മുന്നോട്ടു പോകുന്തോറും കോഹ്‍ലി കൂടുതൽ പക്വതയാർജിക്കും. സ്വയം മനസ്സിലാക്കാനും കളി മെച്ചപ്പെടുത്താനും വന് സാധിച്ചാൽ ഒട്ടേറെ റെക്കോർഡുകൾ കടപുഴകും. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരമായി കൊണ്ടിരിക്കുകയാണ് വിരാടെന്നും സംഗ കൂട്ടിച്ചേര്‍ത്തു.

കോഹ്‌ലിയുടെ ഫൂട്ട് വര്‍ക്ക് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2014ല്‍ ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനു  തിരിച്ചടിയായത് ഈ പ്രശ്‌നമായിരുന്നുവെന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയോട് സംഗക്കാര പറഞ്ഞു.

രാജ്യന്തര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ സ്വന്തമായുള്ള സച്ചിന്റെ റെക്കോർഡ് 57 സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ കോഹ്‍ലിക്കു തകർക്കാനാകുമോ എന്ന ചോദ്യത്തിന് എത്രകാലം കോഹ്‌ലി ക്രിക്കറ്റില്‍ തുടരുമെന്നതിനെ ആശ്രയിച്ചായിരിക്കും ആ റെക്കോര്‍ഡ് എന്നായിരുന്നു സംഗയുടെ ഉത്തരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ സി എക്ക് നൽകിയ കത്ത് പരസ്യമായതിൽ ദുഖമുണ്ടെന്ന് സഞ്ജു വി സാംസൺ