Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഹ്‌ലിയെ ചതി പ്രയോഗത്തിലൂടെ വീഴ്‌ത്തി ?; വിവാദത്തിനു തിരികൊളുത്തിയ ഹാന്‍‌ഡ്‌സ്‌കോംബിന്റെ ‘ചൂണ്ടുവിരൽ‘

കോഹ്‌ലിയെ ചതി പ്രയോഗത്തിലൂടെ വീഴ്‌ത്തി ?; വിവാദത്തിനു തിരികൊളുത്തിയ ഹാന്‍‌ഡ്‌സ്‌കോംബിന്റെ ‘ചൂണ്ടുവിരൽ‘

kohli controversial out
പെർത്ത് , തിങ്കള്‍, 17 ഡിസം‌ബര്‍ 2018 (12:47 IST)
ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്‌റ്റ് പരമ്പരകളില്‍ വിവാദങ്ങള്‍ക്ക് കുറവുണ്ടാകില്ല. ഗ്രൌണ്ടിലും പുറത്തും സംഭവിക്കുന്ന നിസാര കാര്യങ്ങള്‍ പോലും മത്സരത്തിന്റെ സൌന്ദര്യം കുറച്ചിട്ടുണ്ട്. അഡ്‌ലെയ്‌ഡ് ടെസ്‌റ്റില്‍ ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ഋഷഭ് പന്ത് ശ്രമിച്ചത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍, പെര്‍ത്ത് ടെസ്‌റ്റില്‍ സെഞ്ചുറിയുമായി ടീമിനെ നയിച്ച ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയെ ഓസീസ് താരങ്ങള്‍ ചതി പ്രയോഗത്തിലൂടെ പുറത്താക്കിയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആരോപിക്കുന്നത്.

പന്തിനൊപ്പം മികച്ച കൂട്ട് കെട്ടുണ്ടാക്കി മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് പാറ്റ് കമ്മിൻസിന്റെ പന്തിൽ രണ്ടാം സ്ലിപ്പിൽ പീറ്റർ ഹാന്‍‌ഡ്‌സ്‌ കോംബിനും കോഹ്‌ലി ക്യാച്ച് നല്‍കിയത്. ഫീൽഡ് അമ്പയര്‍ ഔട്ട് വിളിച്ചതോടെ കോഹ്‌ലി ടിവി അമ്പയറുടെ തീരുമാനത്തിനായി കാത്തു നിന്നെങ്കിലും നിരാശയായിരുന്നു ഫലം. ഫീൽഡ് അമ്പയറിന്റെ തീരുമാനം ശരിവെക്കുകയായിരുന്നു ടിവി അമ്പയറും.

എന്നാല്‍, പന്ത് കൈയിലൊതുക്കും മുമ്പ് നിലത്തു തട്ടിയിരുന്നുവെന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. പന്തു കയ്യിലൊതുക്കിയതിനു പിന്നാലെ ഔട്ടാണെന്ന അർഥത്തിൽ ഹാന്‍‌ഡ്‌സ്‌കോംബ് ചൂണ്ടുവിരൽ ഉയർത്തിക്കാട്ടിയത് അമ്പയര്‍ അംഗീകരിക്കുകയും ഔട്ട് വിളിക്കുകയുമായിരുന്നു എന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

5ന് 251 എന്ന ഭേദപ്പെട്ട നിലയില്‍ നില്‍ക്കുമ്പോഴാണ് കോഹ്‌ലി പുറത്താകുന്നത്. ഋഷഭ് - വിരാട് സഖ്യം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു ഈ തീരുമാനം. ഇതോടെയാണ് ആദ്യ ഇന്നിംഗ്‌സിലെ ഇന്ത്യയുടെ തകര്‍ച്ച വേഗത്തിലായത്. കോഹ്‌ലി ക്രീസില്‍ ഉണ്ടായിരുന്നുവെങ്കില്‍ സ്‌കോര്‍ 350 റണ്‍സില്‍ എത്തുമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, കോഹ്‌ലിയുടെ പുറത്താകല്‍ ക്രിക്കറ്റ് ലോകത്ത് വന്‍ ചര്‍ച്ചയായി. പെര്‍ത്ത് ടെസ്‌റ്റിന്റെ വിധി നിര്‍ണയിക്കുന്നതായിരിക്കും ഈ പുറത്താകന്‍ എന്നാണ് ക്രിക്കറ്റ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. 257 പന്തിൽ 13 ബൗണ്ടറിയും ഒരു സിക്സും സഹിതം 123 റൺസുമായിട്ടാണ് വിരാട് മടങ്ങിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ താരമായി പി വി സിന്ധു !