Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kohli RCB: കോലി ഒരു ഐപിഎൽ കിരീടം അർഹിക്കുന്നു: സുരേഷ് റെയ്ന

Kohli RCB: കോലി ഒരു ഐപിഎൽ കിരീടം അർഹിക്കുന്നു: സുരേഷ് റെയ്ന

അഭിറാം മനോഹർ

, ബുധന്‍, 28 ഫെബ്രുവരി 2024 (18:04 IST)
വിരാട് കോലി ഒരു ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ഇത്രയും കാലമായിട്ടും ആര്‍സിബിയ്ക്ക് ഒരു കിരീടം പോലും നേടാനായിട്ടില്ല. ആര്‍സിബിയ്ക്കായി കോലി നല്‍കിയ സംഭാവനകള്‍ നോക്കിയാല്‍ അദ്ദേഹം ഒരു ഐപിഎല്‍ ട്രോഫി നേടാന്‍ അര്‍ഹനാണെന്ന് റെയ്‌ന പറയുന്നു.
 
വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന് വേണ്ടിയും ഐപിഎല്ലില്‍ ആര്‍സിബിയ്ക്ക് വേണ്ടിയും മികച്ച പ്രകടനങ്ങളാണ് കോലി കാഴ്ചവെയ്ക്കുന്നത്. ആര്‍സിബിയില്‍ കോലി ധാരാളം വിജയങ്ങള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു കിരീടനേട്ടം സ്വന്തമാക്കാന്‍ കോലിയ്ക്ക് സാധിച്ചിട്ടില്ല. അദ്ദേഹവും അദ്ദേഹത്തിന്റെ ആരാധകരും ഒരു കിരീടം അര്‍ഹിക്കുന്നുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റെയ്‌ന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയ്സ്വാളിന് 120 റൺസ് കൂടി നേടാനാവുമോ? കാത്തിരിക്കുന്നത് അവിസ്മരണീയമായ നേട്ടം