Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെഞ്ച്വറിയില്ലാതെ തുടർച്ചയായ മൂന്നാം പരമ്പര!! കോലിക്കിതെന്ത് പറ്റി??

സെഞ്ച്വറിയില്ലാതെ തുടർച്ചയായ മൂന്നാം പരമ്പര!! കോലിക്കിതെന്ത് പറ്റി??

അഭിറാം മനോഹർ

, ചൊവ്വ, 11 ഫെബ്രുവരി 2020 (12:55 IST)
ന്യൂസിലൻഡിനെതിരെയുള്ള മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് അവസാനിച്ചപ്പോൾ കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും പ്രകടനമികവിൽ മികച്ചൊരു സ്കോർ സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചു. എന്നാൽ ടീം മികച്ച റണ്ണുകൾ കണ്ടെത്തുമ്പോഴും ആരാധകർ നിരാശയിലാണ്. ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മികച്ച സ്കോറുകൾ കണ്ടെത്താൻ സാധിക്കുന്നില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്നത്.
 
ന്യൂസിലൻഡിനെതിരായ മൂന്നാം മത്സരത്തിലും ഫോമിലേക്കുയരാനാകാതെ പുറത്താകുന്ന കോലിയെയാണ് കളിക്കളത്തിൽ കാണാനായത്.12 പന്ത് നേരിട്ട ക്യാപ്റ്റന് ഒമ്പത് റണ്‍സെടുക്കാന്‍ മാത്രമാണ്  സാധിച്ചത്. ഇതോടെ കോലി സെഞ്ചുറിയില്ലാതെ തുടർച്ചയായ മൂന്നാം പരമ്പരയും പൂർത്തിയാക്കി. നേരത്തെ വിൻഡീസ്,ഓസ്ട്രേലിയ എന്നിവർക്കെതിരെ നടന്ന പരമ്പരകളിലും ഇന്ത്യൻ നായകന് സെഞ്ച്വറി നേടാൻ കഴിഞ്ഞിരുന്നില്ല. എട്ട് വർഷത്തിന് ശേഷമാണ് കോലി തുടർച്ചയായി മൂന്ന് പരമ്പരകളിൽ സെഞ്ച്വറി നേടാതിരിക്കുന്നത്.
 
51, 15, 9 എന്നിങ്ങനെയാണ് ന്യൂസിലൻഡിനെതിരായുള്ള പരമ്പരയിൽ ഇന്ത്യൻ നായകന്റെ സ്കോറുകൾ. പരമ്പരയിൽ വെറും 25 റൺസ് ശരാശരി മാത്രമാണ് ഇന്ത്യൻ നായകനുള്ളത്. ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു പരമ്പരയിൽ കോലിയുടെ ഏറ്റവും മോശം ശരാശരിയാണ്. 2015-ല്‍ ബംഗ്ലാദേശിനെതിരേയുള്ള പരമ്പര 16.33 റണ്‍സ് ശരാശരിയില്‍ അവസാനിപ്പിച്ചതാണ് കോലിയുടെ ഇതുവരെയുള്ളതിൽ ഏറ്റവും മോശം പ്രകടനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിൽ ഡബിൾ സെഞ്ച്വറിയോ!! ഈ താരങ്ങൾക്ക് അതിന് സാധിക്കുമെന്ന് യുവരാജ്