ടെസ്റ്റിന് പിന്നാലെ ടി20യിലും മോശം ഫോം തുടർന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഡെക്കായാണ് കോലി ക്രീസ് വിട്ടത്. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ ഇതാദ്യമായാണ് കോലി തുടർച്ചയായ രണ്ടുകളികളിൽ റൺസൊന്നും നേടാനാവാതെ പുറത്താകുന്നത്.
ഈ വർഷം ഇത് മൂന്നാം തവണയാണ് കോലി ഡെക്കായി മടങ്ങുന്നത്. ഇതോടെ 2021ൽ ഏറ്റവും കൂടുതൽ ഡെക്കായ ബാറ്റ്സ്മാന്മാരുടെ പട്ടികയിലും കോലി ഇടം നേടി.ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍സ്‌റ്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ്, ദക്ഷിണാഫ്രിക്കയുടെ ആന്റിച്ച് നോര്‍ക്കിയ എന്നിവരാണ് ഈ വര്‍ഷം മൂന്നു തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പൂജ്യത്തിനു പുറത്തായ മറ്റു താരങ്ങള്‍.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് ഔട്ടായ ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേടിന്റെ റെക്കോര്‍ഡുംകോലി സ്വന്തമാക്കി. 14 തവണയാണ് നായകനായ ശേഷം കോലി പൂജ്യത്തിന് പുറത്തായത്.ഇംഗ്ലണ്ടിനെതിരായ ഈ ടി20ക്കു മുമ്പ് 13 ഡെക്കുകളുമായി സൗരവ് ഗാംഗുലിക്കൊപ്പമായിരുന്നു അദ്ദേഹം.