ചഹാലിനെ കളിപ്പിക്കാൻ പദ്ധതി ഇല്ലായിരുന്നു, വിവാദങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

Webdunia
ശനി, 5 ഡിസം‌ബര്‍ 2020 (08:30 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരവിജയത്തിന് ശേഷം ക്രിക്കറ്റ് ലോകത്ത് പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്. മത്സരത്തിൽ പരിക്കേറ്റ രവീന്ദ്ര ജഡേജയ്‌ക്ക് പകരം ഇന്ത്യ സ്പിന്നർ യൂസ്‌വേന്ദ്ര ചഹാലിനെ ഇറക്കിയതാണ് വിവാദങ്ങൾക്ക് കാരണം. മത്സരത്തിൽ 3 വിക്കറ്റ് വീഴ്‌ത്തികൊണ്ട് നിർണായക പ്രകടനമാണ് ചാഹൽ നടത്തിയത്. മത്സരത്തിലെ താരവും ചാഹൽ തന്നെയായിരുന്നു. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടിനെ പറ്റി ക്രിക്കറ്റ് ലോകം തന്നെ രണ്ട് തട്ടിലായിരിക്കുമ്പോൾ സംഭവത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകനായ വിരാട് കോലി.
 
ഒന്നാം ടി20യിൽ ചഹാലിനെ കളിപ്പിക്കാൻ യാതൊരു ഉദ്ദേശവുമില്ലായിരുന്നു എന്നാണ് കോലി പറയുന്നത്. എന്നാൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് എന്നത് ഞങ്ങൾക്ക് ആവശ്യമായി വരികയായിരുന്നു. ഏകദിനപരമ്പരയിൽ നന്നായി തല്ലുകൊണ്ട ചഹാല്‍ ടി20യില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. പ്രശ്‌നങ്ങളും പിഴവുകളും ഉള്‍ക്കൊണ്ട് പന്തെറിഞ്ഞതാണ് ചഹാലിന്റെ ശക്തമായ തിരിച്ചുവരവിന് കാരണമെന്നും കോലി പറഞ്ഞു.
 
അതേസമയം ഇന്ത്യൻ ബൗളർമാരുടെ പ്രകടനമാണ് ടീമിനെ വിജയിപ്പിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ 3 വിക്കറ്റുകൾ വീഴ്‌ത്തിയ നടരാജനും നാല് ഓവറിൽ 16 റൺസ് മാത്രം വിട്ടുകൊടുത്ത വാഷിങ്‌ടൺ സുന്ദറിന്റെയെല്ലാം പരകടനം ഇതിൽ നിർണായകമായിരുന്നു.ദീപക് ചഹാര്‍ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്‌ത്തി. അതേസമയം ടീമിലെ സീനിയർ താരമായ മുഹമ്മദ് ഷമി 46 റൺസുകളാണ് മത്സരത്തിൽ വിട്ടുനൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

‘സഞ്ജു സാംസൺ... ക്യാ ബാത് ഹേ!’, ഇതാണ് മക്കളെ കളി,ഇന്ത്യയുടെ ഓപ്പണറെ പ്രശംസിച്ച് അഹമ്മദ് ഷെഹ്‌സാദ്

രാജ്യത്തെ നാണംകെടുത്തി, പാക് താരങ്ങൾ ഇങ്ങോട്ട് കാശ് തരണമെന്ന് പിസിബി

ഇപ്പോഴും ഇന്ത്യൻ ടീം സെറ്റല്ല, സഞ്ജുവും ബുമ്രയും മാത്രം കളിച്ചിട്ട് കാര്യമില്ല : പാക് മുൻ താരം

20 ഓവര്‍ കീപ്പിംഗ്, 20 ഓവര്‍ ബാറ്റിംഗ്: സഞ്ജുവിന്റെ ഫിറ്റ്‌നസിനെ സമ്മതിച്ചെ പറ്റുവെന്ന് ഇര്‍ഫാന്‍ പത്താന്‍

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

അടുത്ത ലേഖനം
Show comments