കോലി നല്ല മനുഷ്യനാണ്, സൂര്യയെ ഒളിയമ്പെയ്ത് മുഹമ്മദ് ആമിർ

അഭിറാം മനോഹർ
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (16:51 IST)
ഏഷ്യാകപ്പില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യയെ നേരിടുന്നതിന് മുന്‍പായി  ഇന്ത്യന്‍ താരമായ വിരാട് കോലിയെ പറ്റി സോഷ്യല്‍ മീഡിയ പോസ്റ്റുമായി മുന്‍ പാക് താരം മുഹമ്മദ് ആമിര്‍. ഏഷ്യാകപ്പിലെ ഇന്ത്യ- പാക് പോരാട്ടത്തില്‍ ഹസ്തദാനത്തിന്റെ പേരിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മുഹമ്മദ് ആമിറിന്റെ പോസ്റ്റ്. ഒരു കാര്യം ഉറപ്പായി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച താരം മാത്രമല്ല വിരാട് കോലി, നല്ലൊരു മനുഷ്യന്‍ കൂടിയാണെന്ന് ഉറപ്പായി. ബഹുമാനം. എന്നായിരുന്നു മുഹമ്മദ് ആമിറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
 
പാക് താരമാണെങ്കിലും വിരാട് കോലിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് മുഹമ്മദ് ആമിര്‍. കോലിയുമായി മികച്ച സൗഹൃദവും താരത്തിനുണ്ട്. കോലിയുടെ ബാറ്റ് പരിശോധിക്കുന്ന തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആമിറിന്റെ എക്‌സ് പോസ്റ്റ്. ഏഷ്യാകപ്പില്‍ പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൈ നല്‍കാന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം മടിച്ച സാഹചര്യത്തിലാണ് കളിക്കളത്തിലെ സൗഹൃദം പങ്കുവെച്ച് ആമിര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

അടുത്ത ലേഖനം
Show comments