ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദ്ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും മോഡലുമായ മഹീക ശര്‍മയും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹം. മഹീക തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രത്തില്‍ ഹാര്‍ദ്ദിക്കിന്റെ ജേഴ്‌സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതോടയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമായത്.
ഏഷ്യാകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം കാണാനായി മഹീകയും യുഎഇയില്‍ എത്തിയിരുന്നു. ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പല ചിത്രങ്ങളും ഒരേ സ്ഥലത്ത് നിന്നുള്ളതാണെന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇരുവരും ഈ അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും ഇരുവരുടെയും പോസ്റ്റിലെ ചില ചിത്രങ്ങള്‍ വെച്ചാണ് റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. യുഎസില്‍ വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ മഹീക തനിഷ്, വിവോ, യൂനിക്‌സോ തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലാണ്. വിവേക് ഒബ്‌റോയ് നായകനായെത്തിയ പി എം നരേന്ദ്രമോദി എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
സെര്‍ബിയന്‍ മോഡലും നടിയുമായ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം കഴിഞ്ഞ വര്‍ഷമാണ് ഹാര്‍ദ്ദിക് അവസാനിപ്പിച്ചത്. 2020ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്.