Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്പതുകൾക്ക് മുകളിൽ റൺസ് തവണ 50 തവണ: ഐപിഎല്ലിൽ കോലിയ്ക്ക് സ്വപ്നനേട്ടം

അമ്പതുകൾക്ക് മുകളിൽ റൺസ് തവണ 50 തവണ: ഐപിഎല്ലിൽ കോലിയ്ക്ക് സ്വപ്നനേട്ടം
, തിങ്കള്‍, 3 ഏപ്രില്‍ 2023 (19:44 IST)
കഴിഞ്ഞ കുറെ വർഷങ്ങളായി തൻ്റെ പ്രതാപകാലത്തിൻ്റെ നിഴലിലായിരുന്നെങ്കിലും ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിലും സെഞ്ചുറി നേടികൊണ്ട് തൻ്റെ ബാറ്റിംഗ് കരുത്ത് വീണ്ടെടുത്തിരിക്കുകയാണ് ഇന്ത്യൻ താരം വിരാട് കോലി. ഇത്തവണ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ആർസിബി വിജയിച്ചപ്പോൾ 49 പന്തിൽ 82  റൺസുമായി കോലി തിളങ്ങിയിരുന്നു. മത്സരത്തിലെ മിന്നുന്ന പ്രകടനത്തോടെ ഐപിഎല്ലിലെ ഒരു അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി.
 
ഐപിഎല്ലിൽ കോലി അൻപതിന് മുകളിൽ റൺസ് നേടുന്നത് ഇത് അമ്പതാം തവണയാണ്. 45 തവണ താരം അർധസെഞ്ചുറികൾ നേടിയപ്പോൾ അഞ്ച് തവണ അത് സെഞ്ചുറികളാക്കി മാറ്റാൻ താരത്തിന് സാധിച്ചിരുന്നു. ഇതിന് മുൻപ് ഡൽഹി ക്യാപ്പിറ്റൽസ് നായകൻ ഡേവിഡ് വാർണർ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 60 തവണയാണ് താരം അമ്പതിന് മുകളിൽ റൺസ് ഐപിഎല്ലിൽ നേടിയിട്ടുള്ളത്. 49 തവണ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള ശിഖർ ധവാനാണ് കോലിയ്ക്ക് തൊട്ടുപിന്നിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൺ സീസൺ വണ്ടറല്ല അവൻ, ഇന്ത്യ നോക്കിവെയ്ക്കേണ്ട മധ്യനിര താരം, യുവരാജിന് ശേഷം ഇന്ത്യ പ്രതീക്ഷ വെയ്ക്കേണ്ട ഇടം കയ്യൻ