Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതിഹാസ നായകന്മാരുടെ പട്ടികയിൽ സ്മിത്തിനെ മറികടന്ന് കോലി

ഇതിഹാസ നായകന്മാരുടെ പട്ടികയിൽ സ്മിത്തിനെ മറികടന്ന് കോലി
, വെള്ളി, 26 മാര്‍ച്ച് 2021 (19:22 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഒരു  റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ഇന്ത്യൻ നായകൻ വിരാട് കോലി. 2019 നവംബറിന് ശേഷം സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും റെക്കോർഡുകൾ സ്വന്തമാക്കുന്ന ശീലം കോലി ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല എന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നു ഇന്ത്യൻ നായകൻ കാഴ്‌ച്ചവെച്ചത്.
 
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 41 റൺസ് കണ്ടെത്തിയതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകൻ എന്ന ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്തിന്റെ റെക്കോർഡ് തകർക്കാൻ കോലിക്കായി. 
 
41 റൺസ് സ്വന്തമാക്കാനായതോടെ  നായകനെന്ന നിലയിൽ ഏറ്റവും റൺസ് നേടിയവരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാൻ ഇതോടെ കോലിക്ക് സാധിച്ചു. 150 ഏകദിനങ്ങളിൽ നിന്നും 5416 റൺസ് നേടിയ ഗ്രെയിം സ്മിത്തിനെയാണ് കോലി മറികടന്നത്. 234 ഏകദിന മത്സരങ്ങളിൽ ക്യാപ്‌റ്റനായി കളിച്ച് 8497 റൺസ് സ്വന്തമാക്കിയ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ ഒന്നാമതുള്ളത്. 200 ഏകദിനങ്ങളിൽ നായകനായി 6641 റൺസ് സ്വന്തമാക്കിയ എംഎസ് ധോണിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2021ലെ റൺവേട്ടക്കാർ ആരെല്ലാം? തലപ്പത്ത് ഇംഗ്ലണ്ട് താരം, ടോപ്പ് ഫൈവ് പട്ടിക ഇങ്ങനെ