Webdunia - Bharat's app for daily news and videos

Install App

അനുഷ്ക എനിക്ക് വലിയ പ്രചോദനമാണ്, എനിക്കായി ഒരുപാട് ത്യാഗങ്ങൾ ചെയ്തു : വിരാട് കോലി

Webdunia
ബുധന്‍, 1 മാര്‍ച്ച് 2023 (19:53 IST)
സെലിബ്രിറ്റി ദമ്പതിമാരിൽ ഏറ്റവുമധികം ആരാധകരുള്ള ജോഡികളിൽ ഒന്നാണ് വിരാട് കോലി- അനുഷ്ക ദമ്പതികൾ. 5 വർഷങ്ങൾക്ക് മുൻപ് ഇറ്റലിയിലെ ടുസ്കനിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. 2021ലാണ് ദമ്പതികൾക്ക് വാമിക എന്നൊരു മകൾ പിറന്നത്. തങ്ങളുടെ ബന്ധം തുടർന്ന് 5 വർഷമാകുമ്പോൾ തങ്ങൾക്കിടയിലുള്ള അടുപ്പം വർധിക്കുക മാത്രമെ ചെയ്തിട്ടുള്ളുവെന്ന് വിരാട് കോലി പറയുന്നു. ആർസിബി പോഡ്കാസ്റ്റിനിടെയാണ് അനുഷ്കയുമായുള്ള ബന്ധത്തെ പറ്റി കോലി മനസ്സ് തുറന്നത്.
 
കഴിഞ്ഞ 2 വർഷങ്ങൾ മുൻ വർഷങ്ങളേക്കാൾ വ്യത്യസ്തമായിരുന്നു. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഒരു അമ്മ എന്ന നിലയിൽ അവൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അവളെ കാണുമ്പോഴെല്ലാം എൻ്റെ പ്രശ്നങ്ങൾ എത്ര ചെറുതാണെന്ന് ഞാൻ മനസിലാക്കി.നിങ്ങൾ എന്താണ് എന്നതിനെ നിങ്ങളുടെ കുടുംബം മനസിലാക്കുക എന്നതിൽ കൂടുതൽ യാതൊന്നും നിങ്ങൾക്ക് ആവശ്യമില്ല. 
 
ഒരു പ്രചോദനത്തിന് വേണ്ടിയാണ് നിങ്ങൾ നോക്കുന്നതെങ്കിൽ നിങ്ങൾക്കത് നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെ തുടങ്ങാവുന്നതാണ്. എനിക്ക് അനുഷ്ക ജീവിതത്തിൽ വലിയ പ്രചോദനമാണ്. എനിക്ക് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയത് അവളാണ്. നിങ്ങൾ ഒരു വ്യക്തിയോട് പ്രണയത്തിലാകുമ്പോൾ നിങ്ങൾക്കുള്ളിലും മാറ്റങ്ങൾ സംഭവിക്കും. കാര്യങ്ങൾ ഏറ്റുവാങ്ങാനും കൂടുതൽ മെച്ചപ്പെട്ട വ്യക്തിയായി മാറാനും അവൾ എന്നെ സഹായിച്ചിട്ടുണ്ട്. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

ബാബർ സ്ഥിരം പരാജയം നേട്ടമായത് ഹിറ്റ്മാന്, ഏകദിന റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്ത്

ദുബെയെ പറ്റില്ല, അശ്വിനൊപ്പം വിജയ് ശങ്കറെ നൽകാൻ, സഞ്ജുവിനെ സ്വന്തമാക്കാൻ ഓഫറുമായി ചെന്നൈ

അടുത്ത ലേഖനം
Show comments