Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിക്കറ്റ് ദൈവത്തിന് 50 വയസ്സ്, ബഹുമാന സൂചകമായി വാംഖഡെയിൽ പൂർണകായ പ്രതിമയൊരുങ്ങുന്നു

ക്രിക്കറ്റ് ദൈവത്തിന് 50 വയസ്സ്, ബഹുമാന സൂചകമായി വാംഖഡെയിൽ പൂർണകായ പ്രതിമയൊരുങ്ങുന്നു
, ചൊവ്വ, 28 ഫെബ്രുവരി 2023 (17:29 IST)
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിൻ്റെ അൻപതാം പിറന്നാൾ ആഘോഷിക്കനൊരുങ്ങി രാജ്യം. സച്ചിനോടുള്ള ആദരസൂചകമായി പിറന്നാൾ ദിനമായ ഏപ്രിൽ 24ന് വാങ്കഡെ സ്റ്റേഡിയത്തിൽ സച്ചിൻ്റെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനാണ് പ്രതിമ നിർമാണത്തിൻ്റെ ചിലവ് വഹിക്കുന്നത്. രാജ്യത്ത് സ്റ്റേഡിയത്തിനകത്ത് ഇതാദ്യമായാണ് ഒരു താരത്തിൻ്റെ പ്രതിമ സ്ഥാപിക്കുന്നത്.
 
അതേസമയം പ്രതിമനിർമിക്കാനുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയതായി സച്ചിൻ പറഞ്ഞു. എൻ്റെ ക്രിക്കറ്റ് കരിയർ ആരംഭിക്കുന്നത് ഈ സ്റ്റേഡിയത്തിൽ വെച്ചാണ്. 2011ൽ ലോകകിരീടത്തിൽ മുത്തമിടാൻ സാധിച്ചതും വാങ്കഡെയിൽ വെച്ചാണ്. അവസാനമായി ക്രിക്കറ്റിൽ നിന്നും ഞാൻ വിടപറഞ്ഞതും ഇവിടെ വെച്ചാണ്. സച്ചിൻ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിസ്റ്റ്യാനോയുമൊത്തുള്ള സ്വകാര്യദൃശ്യങ്ങൾ കൈവശമുണ്ടെന്ന് പ്ലേ ബോയ് മോഡൽ, മെസ്സിക്കെതിരെയും ആരോപണം