Webdunia - Bharat's app for daily news and videos

Install App

"ഈ കാഴ്‌ച വിശ്വസിക്കാൻ വയ്യ, നെഞ്ച് തകർന്ന് കോലി ആരാധകർ", ഇന്നും ഗോൾഡൻ ഡക്ക്!

Webdunia
ഞായര്‍, 8 മെയ് 2022 (16:42 IST)
ഐപിഎല്ലിൽ ആരാധകരെ ഒരിക്കൽ കൂടി നിരാശപ്പെടുത്തി റോയൽ ചലഞ്ചേഴ്‌സ് മുൻ നായകൻ വിരാട് കോലി. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിലാണ് കോലി പുറത്തായത്. സീസണിലെ ‌നാലാം മത്സരത്തിലും ഗോൾഡൻ ഡക്കായത് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കോലി ആരാധകർ.
 
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിനായി കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയുമാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ജെ സുചിത്തായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവര്‍ എറിയാനെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഷോർട്ട് മിഡ് വിക്കറ്റിൽ കോലി ഹൈദരാബാദ് നായകൻ കെയ്‌ൻ വില്യംസണിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. തീർത്തും നിരുപദ്രവകരമായ പന്തിൽ പോലും താരം വിക്കറ്റ് കളഞ്ഞത് വിശ്വസിക്കാനാവാതെ ഇരിക്കുകയാണ് ആരാധകർ.
 
സീസണിൽ ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡക്കായിരുന്നു. മാര്‍ക്കോ ജാന്‍സനാണായിരുന്നു അന്ന് കോലിയെ ആദ്യ പന്തില്‍ പുറത്താക്കിയത്. ഈ സീസണിന് മുൻപ് ഐപിഎൽ കരിയറിൽ ആകെ മൂന്ന് തവണയാണ് കോലി ഗോൾഡൻ ഡക്കായിരുന്നതെങ്കിൽ ഇ‌ത്തവണ മാത്രം 4 തവണ ഗോൾഡൻ ഡക്കായതിൽ ആരാധകർ തീർത്തും നിരാശരാരാണ്.
 
ഹൈദരാബാദിനെതരെ രണ്ട് തവണയും മുംബൈക്കും ലഖ്നോവിനുമെതിരെ ഓരോ തവണയുമാണ് കോലി ഇത്തവണ നേരിട്ട ആദ്യ പന്തില്‍ പുറത്തായത്. ഈ സീസണിലെ 12 മത്സരങ്ങളിൽ നിന്നും 19 ശരാശരിയിൽ 216 റൺസ് മാത്രമാണ് കോലിക്ക് നേടാനായത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ജോസേട്ടന്‍ പോയി, രാജസ്ഥാനെ തളര്‍ത്തി ജയ്‌സ്വാളിന്റെ മോശം ഫോം, സഞ്ജുവും പരാഗും കളിച്ചില്ലെങ്കില്‍ ഈ വണ്ടി അധികം ഓടില്ല

ഇങ്ങനെയെങ്കിൽ കളിക്കാൻ വരണമെന്നില്ല, ഐപിഎല്ലിനെ പാതിവഴിയിലിട്ട് പോയ താരങ്ങൾക്കെതിരെ ഇർഫാൻ പത്താൻ

അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

Royal Challengers Bengaluru: ആര്‍സിബിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മേല്‍ കാര്‍മേഘം ! ചിന്നസ്വാമിയില്‍ മഴയ്ക്ക് സാധ്യത

ടീം തോറ്റു, പക്ഷേ ഓറഞ്ച് ക്യാപ്പിനുള്ള പോരാട്ടത്തിൽ നേട്ടമുണ്ടാക്കി പരാഗും സഞ്ജുവും, രണ്ടുപേർക്കും ആദ്യ 500+ സീസൺ

അടുത്ത ലേഖനം
Show comments