Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റീവ് സ്മിത്ത് ഈ തലമുറയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ: വിരാട് കോലി

സ്റ്റീവ് സ്മിത്ത് ഈ തലമുറയിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർ: വിരാട് കോലി
, വ്യാഴം, 8 ജൂണ്‍ 2023 (16:38 IST)
ലോകക്രിക്കറ്റില്‍ ഇന്നുള്ളവരില്‍ ഏറ്റവും മികച്ച താരങ്ങളായി കണക്കാക്കപ്പെടൂന്നത് നാല് താരങ്ങളെയാണ്. ഫാബുലസ് 4 എന്ന പട്ടികയില്‍ വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസണ്‍,ജോ റൂട്ട് എന്നീ താരങ്ങളാണുള്ളത്. മറ്റ് കളിക്കാരില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് ടെസ്റ്റ് ക്രിക്കറ്റില്‍ ഈ താരങ്ങള്‍ പുലര്‍ത്തുന്ന മികവാണ്. ഇവരില്‍ മികച്ചവനാര് എന്ന ചോദ്യത്തിന് എല്ലാ ഫോര്‍മാറ്റിലെയും കാര്യം പരിഗണിക്കുമ്പോള്‍ വിരാട് കോലി എന്ന പേര് പലപ്പോഴും ഉയരാറുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ അന്തിമമായ രൂപമായി പരിഗണിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
 
ഇപ്പോഴിതാ ഓസീസ് താരമായ സ്റ്റീവ് സ്മിത്തിനെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്ററായി വിശേഷിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരമായ വിരാട് കോലി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി ഐസിസി പുറത്തുവിട്ട പ്രൊമോ വീഡിയോയിലാണ് കോലി സ്റ്റീവ് സ്മിത്തിനെ പുകഴ്ത്തി രംഗത്ത് വന്നത്. എന്റെ അഭിപ്രായത്തില്‍ ഈ തലമുറയിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അത് സ്റ്റീവ് സ്മിത്താണ്.അത് പലപ്പോഴും അദ്ദേഹം തെളിയിച്ച കാര്യമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാനുള്ള സ്മിത്തിന്റെ കഴിവ് അനുപമമാണ്. ടെസ്റ്റില്‍ 8590 മത്സരങ്ങള്‍ കളിച്ചിട്ടും അറുപത് റണ്‍സിനടുത്ത് ബാറ്റിംഗ് ശരാശരി നിലനിര്‍ത്താനാവുന്നു എന്നത് അവിശ്വസനീയമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ അങ്ങനെ മറ്റൊരു ക്രിക്കറ്റര്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. സ്മിത്തിന്റെ സ്‌കില്ലുകള്‍ക്ക് ടെമ്പറമെന്റിനും ഇതില്‍ ഞാന്‍ മാര്‍ക്ക് നല്‍കുന്നു. കോലി പറഞ്ഞു.
 
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ചുറിയുമായി തിളങ്ങിനില്‍ക്കുന്ന 34കാരനായ സ്റ്റീവ് സ്മിത്ത് 96 ടെസ്റ്റുകളില്‍ നിന്നും 59.80 എന്ന ബാറ്റിംഗ് ശരാശരിയില്‍ 8792 റണ്‍സാണ് നേടിയിട്ടുള്ളത്. ഇന്ത്യന്‍ താരമായ വിരാട് കോലി 108 ടെസ്റ്റില്‍ നിന്നും 48.93 ശരാശരിയില്‍ 8416 റണ്‍സാണ് നേടിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Australia vs India, WTC Final Second Day: രണ്ടാം ദിനം കളി കൈക്കലാക്കി ഇന്ത്യ, സ്മിത്തും ഹെഡും പോയി