Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറ്റാരും തന്നെ പരിസരത്തില്ല, കോലിയുടെ ടി20 ലോകകപ്പ് റെക്കോർഡ് അമ്പരപ്പിക്കുന്നത്

മറ്റാരും തന്നെ പരിസരത്തില്ല, കോലിയുടെ ടി20 ലോകകപ്പ് റെക്കോർഡ് അമ്പരപ്പിക്കുന്നത്
, ബുധന്‍, 2 നവം‌ബര്‍ 2022 (15:57 IST)
ടി20 ലോകകപ്പുകളിലായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി. ബംഗ്ലാദേശിനെതിരെ അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ 16 റൺസ് സ്വന്തമാക്കിയതോടെയാണ് കോലി നേട്ടം സ്വന്തമാക്കിയത്.
 
31 ഇന്നിങ്ങ്സുകളിൽ നിന്ന് 1016 റൺസ് സ്വന്തമാക്കിയിരുന്ന ശ്രീലങ്കയുടെ മഹേള ജയവർധയെയാണ് കോലി മറികടന്നത്. 25 മത്സരങ്ങളിൽ നിന്നും 23 ഇന്നിങ്ങ്സുകളിൽ നിന്നുമാണ് കോലിയുടെ നേട്ടം. 23 ഇന്നിങ്ങ്സുകളിൽ നിന്നും 88.75 ശരാശരിയിൽ 1065 റൺസാണ് കോലിയുടെ പേരിലുള്ളത്. 132 പ്രഹരശേഷിയിലാണ് കോലിയുടെ നേട്ടം. 13 അർധസെഞ്ചുറികളാണ് ലോകകപ്പിൽ താരം നേടിയിട്ടുള്ളത്.
 
ലോകകപ്പിലെ ബാറ്റിങ് ശരാശരിയിൽ ഒരാളും തന്നെ കോലിയുടെ സമീപത്തില്ല. 39.07 ബാറ്റിംഗ് ശരാശരിയുള്ള മഹേള ജയവർധനെയാണ് കോലിയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. ലോകകപ്പിൽ 40 ബാറ്റിങ് ശരാശരിയുള്ള മറ്റ് ബാറ്റർമാർ ആരുമില്ലാത്തപ്പോഴാണ് കോലി 88.75 ബാറ്റിംഗ് ശരാശരിയിൽ റൺസ് കണ്ടെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും വിരാട്, കസറി രാഹുലും സൂര്യയും; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍