Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദ്രാവിഡിനെയും കടത്തിവെട്ടി കോലി, മുന്നിൽ ഇനി മാസ്റ്റർ ബ്ലാസ്റ്റർ മാത്രം

ദ്രാവിഡിനെയും കടത്തിവെട്ടി കോലി, മുന്നിൽ ഇനി മാസ്റ്റർ ബ്ലാസ്റ്റർ മാത്രം
, തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (14:47 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി വിരാട് കോലി. ഓസീസിനെതിരായ മൂന്നാം ടി20 മത്സരത്തിലെ അർധസെഞ്ചുറി പ്രകടനത്തോടെയാണ് അഭിമാനാർഹമായ നേട്ടത്തിലേക്ക് കോലി നടന്നുകയറിയത്.
 
നിലവിൽ 24,078 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റിലുമായി കോലിക്കുള്ളത്. 24,064 റൺസുണ്ടായിരുന്ന ഇന്ത്യയുടെ വൻ മതിൽ രാഹുൽ ദ്രാവിഡിനെയാണ് കോലി മറികടന്ന്ത്. 34,357 അന്താരാഷ്ട്ര റൺസുകൾ സ്വന്തം പേരിലുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്.
 
അതേസമയം ചേസിങ്ങിൽ തൻ്റെ മികവിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നേടുന്നത്.16 തവണ ഈ നേട്ടം സ്വന്തമാക്കിയ ഡേവിഡ് വാര്‍ണര്‍ രണ്ടാം സ്ഥാനത്തും 12 തവണ ഈ നേട്ടത്തിലെത്തിയ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തുമാണ്. വിജയകരമായ ടി20 റൺസ്ചേസിൽ 90.35 ആണ് കോലിയുടെ ശരാശരി. രണ്ടാമതുള്ള ജോസ് ബട്ട്‌ലർക്ക് ഇത് 78.3 ശതമാനം മാത്രമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർക്കാണ് രോഹിത്തിനെയും കോലിയേയും തമ്മിൽ തല്ലിക്കേണ്ടത്? ആരാധകരുടെ ഹൃദയം കവർന്ന് സൂപ്പർ താരങ്ങളുടെ വിജയാഘോഷം