Webdunia - Bharat's app for daily news and videos

Install App

നൂറാം ടെസ്റ്റിന് കോലി ഇറങ്ങുന്നു: പകിട്ട് കൂട്ടാൻ കാത്തിരിക്കുന്നത് റെക്കോർഡ് നേട്ടങ്ങൾ

Webdunia
ബുധന്‍, 2 മാര്‍ച്ച് 2022 (16:27 IST)
കരിയറിലെ നൂറാമത് ടെസ്റ്റിൽ വിരാട് കോലി ഇറങ്ങുമ്പോൾ താരത്തെ കാത്തിരിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ നാഴികകല്ലുകൾ. ക്രിക്കറ്റിലെ വലിയ ഫോർമാറ്റിൽ 100 ടെസ്റ്റുകൾ പൂർത്തിയാക്കുന്ന പന്ത്രണ്ടാമത് ഇന്ത്യൻ താരമെന്ന റെക്കോർഡാണ് കോലിയെ കാത്തിരിക്കുന്നത്.
 
കൂടാതെ മൊഹാലി ടെസ്റ്റിൽ 38 റൺസ് കൂടി സ്വന്തമാക്കാനായാൽ ടെസ്റ്റിൽ 8000 റൺസ് എന്ന നേട്ടം കോലിക്ക് സ്വന്തമാവും. ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍,രാഹുൽ ദ്രാവിഡ്,സുനിൽ ഗവാസ്‌കർ,വിരേന്ദർ സെവാഗ്,വിവിഎസ് ലക്ഷ്‌മൺ എന്നീ താരങ്ങളാണ് 8000 റൺസ് പിന്നിട്ട താരങ്ങളുടെ പട്ടികയിലുള്ളത്.
 
മത്സരത്തിൽ 38 റൺസ് സ്വന്തമാക്കാനായാൽ  8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ വേഗമേറിയ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടവും കോലിക്ക് സ്വന്തമാകും. സച്ചിൻ (154 ഇന്നിംഗ്‌സ്), രാഹുല്‍ ദ്രാവിഡ്(158 ഇന്നിംഗ്‌സ്), വീരേന്ദര്‍ സെവാഗ്(160 ഇന്നിംഗ്‌സ്), സുനില്‍ ഗാവസ്‌കര്‍ (166 ഇന്നിംഗ്‌സ്) എന്നിവരാണ് കോലിയ്ക്ക് മുന്നിലുള്ളത്. 168 ഇന്നിങ്സുകളാണ് ഇതുവരെ കളിച്ചത്.
 
അതേസമയം കഴിഞ്ഞ രണ്ട് വർഷമായി മോശം ഫോമിലാണ് കോലി.  2021ല്‍ അവസാന അഞ്ച് ഹോം ടെസ്റ്റുകളില്‍ 26.00 ശരാശരിയില്‍ 208 റണ്‍സ് മാത്രമേ കോലി നേടിയുള്ളൂ. എട്ട് ഇന്നിങ്സുകളിൽ മൂന്ന് തവണ കോലി പൂജ്യത്തിന് പുറത്താവുകയും ചെയ്‌തിരുന്നു.
 
എന്നാൽ നൂറാം ടെസ്റ്റ് മത്സരത്തിൽ കോലി ഇറങ്ങുമ്പോൾ ഒരു സെഞ്ചുറി പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരാധകരുടെ ആവശ്യത്തെ തുടർന്ന് കോലിയുടെ നൂറാം ടെസ്റ്റ് മത്സരത്തിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

അടുത്ത ലേഖനം
Show comments