Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇന്ത്യ-ശ്രീലങ്ക ടെസ്റ്റിന് കളമൊരുങ്ങുന്നു: കപിൽ ദേവിനെ മറികടക്കാൻ അശ്വിന് വേണ്ടത് 5 വിക്കറ്റുകൾ മാത്രം

ഇന്ത്യ
, ബുധന്‍, 2 മാര്‍ച്ച് 2022 (14:40 IST)
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്‌ച്ച മൊഹാലിയിൽ തുടക്കമാകുമ്പോൾ ഒരു നാഴികകല്ലിന്റെ തൊട്ടരികെയാണ് ഇന്ത്യയുടെ ഓഫ്സ്പിന്നർ രവിചന്ദ്ര അശ്വിൻ. കരിയറിലെ നൂറാം മത്സരത്തിന് വിരാട് കോലി ഇറങ്ങുന്നുവെന്ന പ്രത്യേകതയും മൊഹാലി ടെസ്റ്റിനുണ്ട്.
 
ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാകാനുള്ള അവസരമാണ് അശ്വിനുള്ളത്. നിലവിൽ 84 ടെസ്റ്റില്‍ നിന്ന് 24.38 ശരാശരിയില്‍ 430 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 35കാരനായ അശ്വിന് ഇതിഹാസതാരം കപിൽ ദേവിനെ മറികടക്കാനാകും.131 ടെസ്റ്റില്‍ നിന്ന് 131 വിക്കറ്റാണ് കപില്‍ നേടിയിട്ടുള്ളത്. 
 
രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി അരങ്ങേറുന്ന ആദ്യ മത്സരമെന്ന പ്രത്യേകതയും വെള്ളിയാഴ്‌ച്ച നടക്കുന്ന ടെസ്റ്റിനുണ്ട്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ മോശം ഫോമിനെ തുടർന്ന് ഇന്ത്യ ഒഴിവാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിജയ‌ത്തേക്കാൾ വലിയ സമ്മാനം നൽകാനാവില്ല: കോലിയുടെ നൂറാം ടെസ്റ്റ് മത്സരത്തെ പറ്റി ബു‌മ്ര