Webdunia - Bharat's app for daily news and videos

Install App

ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍; ക്രിക്കറ്റ് ലോകം കാത്തിരുന്ന കോഹ്‌ലിയുടെ സന്ദേശം പുറത്ത്

ഡിവില്ലിയേഴ്‌സിന്റെ വിരമിക്കല്‍; ക്രിക്കറ്റ് ലോകം കാത്തിരുന്ന കോഹ്‌ലിയുടെ സന്ദേശം പുറത്ത്

Webdunia
ശനി, 26 മെയ് 2018 (17:50 IST)
ക്രിക്കറ്റ് ലോകത്തെ നിരാശയിലാഴ്‌ത്തിയാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. എ ബി ഡിക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യയിലാണ് ഈ വാര്‍ത്ത കൂടുതല്‍ അമ്പരപ്പുണ്ടാക്കിയത്.

ഇന്ത്യന്‍ ആരാധകരും താരങ്ങളുമായി വളരെയടുത്ത ബന്ധം പുലര്‍ത്തിയിരുന്നതാണ് ഡിവില്ലിയേഴ്‌സിനെ പ്രിയതാരമാക്കി മാറ്റിയത്. അദ്ദേഹത്തിന് മാത്രം കഴിയുന്ന ഷോട്ടുകള്‍ കണ്ട് അതിശയിച്ച ഇന്ത്യന്‍ ജനത ഈ ദക്ഷിണാഫ്രിക്കന്‍ താരത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയായിരുന്നു.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ വരെ ഡിവില്ലിയേഴ്‌സിന്റെ തീരുമാനത്തില്‍ ഞെട്ടി. വിഷയത്തില്‍ എല്ലാവരും പ്രതികരണം നടത്തിയെങ്കിലും ആരാധകര്‍ കാത്തിരുന്നത് ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ പ്രസ്‌താവനയ്‌ക്കാണ്. ഇരുവരും തമ്മിലുള്ള ആത്മബദ്ധം കടുത്തതായിരുന്നു.

ലേശം വൈകിയാണെങ്കിലും ഡിവില്ലിയേഴ്‌സിന്റെ വിരമിക്കന്‍ പ്രഖ്യാപനത്തില്‍ കോഹ്‌ലി മനസ് തുറന്നു.

സഹോദരന്‍ എന്ന് അഭിസംബോധന ചെയ്താണ് കോഹ്‌ലി ട്വിറ്ററില്‍ ഡിവില്ലിയേഴ്‌സിന് വിശ്രമജീവിതം ആശംസിച്ചത്. കളിക്കളത്തില്‍ ബാറ്റിങ്ങിന് പുതിയ സമവാക്യങ്ങള്‍ ചേര്‍ത്ത താങ്കള്‍ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നുവെന്ന് വിരാട് വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Jacob bethell : വിൽ ജാക്സ് വേണേൽ പോകട്ടെ, ആർസിബിക്ക് അടിച്ചത് ലോട്ടറി: അരങ്ങേറ്റ ടെസ്റ്റിൽ അതിവേഗ അർധസെഞ്ചുറിയുമായി ജേക്കബ് ബേതൽ

കാര്യങ്ങള്‍ തകിടം മറിയും, രോഹിത് തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ ആറാം നമ്പര്‍ സ്ഥാനത്തോ?, ഗവാസ്‌കറിന്റെ പ്രവചനം ഇങ്ങനെ

റെക്കോര്‍ഡുകള്‍ ശീലമാക്കി ഇംഗ്ലണ്ട് ഇതിഹാസം, സച്ചിന്റെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ജോ റൂട്ട്

വണ്ടർ കിഡിന് ഒന്നും ചെയ്യാനായില്ല, അണ്ടർ 19 ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ തോൽവി വഴങ്ങി ഇന്ത്യൻ യുവനിര

WTC Point Table: ശ്രീലങ്കക്കെതിരെ തകര്‍പ്പന്‍ വിജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടിക മാറ്റിമറിച്ച് ദക്ഷിണാഫ്രിക്ക

അടുത്ത ലേഖനം
Show comments