‘റോക്കറ്റിന്റെ ഇന്ധനം കൊണ്ടല്ല അവന്‍ ജീവിക്കുന്നത്’; കോഹ്‌ലിയുടെ പരിക്കില്‍ ബിസിസിയെ കുത്തി രവി ശാസ്‌ത്രി
‘റോക്കറ്റിന്റെ ഇന്ധനം കൊണ്ടല്ല അവന്‍ ജീവിക്കുന്നത്’; കോഹ്‌ലിയുടെ പരിക്കില്‍ ബിസിസിയെ കുത്തി രവി ശാസ്ത്രി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ തിരക്കുള്ള ഷെഡ്യൂളുകളെ പരോക്ഷമായി വിമര്‍ശിച്ച് പരിശീലകന്‍ രവി ശാസ്ത്രി.
പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനുളള അവസരം നഷ്ടപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ പിന്തുണച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തില്‍ നിന്നും ഇത്തരം പരാമര്‍ശമുണ്ടായത്.
“ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്ന അമിതഭാരം കുറയ്‌ക്കണം. കോഹ്‌ലിക്കും പരിക്കേല്‍ക്കാം, കാരണം അയാള്‍ അമാനുഷികനല്ല. അവന്‍ ജീവിക്കുന്നത് റോക്കറ്റ് ഇന്ധനം കൊണ്ടല്ല. അയാളൊരു യന്ത്രവുമല്ല, വെറും മനുഷ്യനാണ്.” - എന്നും ശാസ്‌ത്രി വ്യക്തമാക്കി. മുമ്പും ഇന്ത്യന്‍ ടീമിന്റെ തിരക്കു പിടിച്ച ഷെഡ്യൂളുകളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
കോഹ്‌ലി കളിക്കാത്തതില്‍ വിഷമം രേഖപ്പെടുന്നത്തി സറെ ക്രിക്കറ്റ് ക്ലബ് രംഗത്തുവന്നതിന് പിന്നാലെയാണ്
പ്രതികരണം. കോഹ്‌ലി കൌണ്ടിയില്‍ ഉണ്ടാകില്ലെന്നും അതില്‍ വിഷമമുണ്ടെന്നും സറെ വാര്‍ത്താക്കുറിപ്പ് ഇറക്കി. ബിസിസിഐയുടെ തീരുമാനത്തെ ബഹുമാനിക്കുന്നതായും അവര്‍ അറിയിച്ചു.