Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമില്‍ നിന്നും പുറത്താക്കിയ സംഭവം: പ്രതികരണവുമായി കുല്‍ദീപ്

ടീമില്‍ നിന്നും പുറത്താക്കിയ സംഭവം: പ്രതികരണവുമായി കുല്‍ദീപ്

മെര്‍ലിന്‍ സാമുവല്‍

മൈസുരു , വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (18:55 IST)
ഇന്ത്യന്‍ ടീമിന്റെയും ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുടെയും വിശ്വസ്ഥന്‍ ചൈനാമാന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് നല്ലകാലമല്ല ഇപ്പോള്‍. വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിലും ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 മത്സരങ്ങളിലും താരത്തിന് സ്ഥാനമുണ്ടായിരുന്നില്ല.

വാഷിങ്‌ടണ്‍ സുന്ദര്‍, ദീപക് ചഹര്‍ എന്നിവരാണ് കുല്‍‌ദീപിന് പകരക്കാരനായി ടീമില്‍ എത്തിയത്. ആരാധകരെ പോലും ഞെട്ടിച്ച കാര്യമായിരുന്നു ഇത്. എന്നാല്‍, സെലക്‍ടര്‍മാര്‍ തന്നെ ഒഴിവാക്കിയതില്‍ നിരാശയില്ലെന്നാണ് കുല്‍ദീപ് പറയുന്നത്.

അവസാന രണ്ട് ട്വന്റി-20 പരമ്പരയില്‍ ടീമില്‍ അവസരം ലഭിക്കാതിരുന്നത് നിരാശനാക്കുന്നില്ല. ചില മാറ്റങ്ങള്‍ ആവശ്യമാണെന്ന് ടീം തിരിച്ചറിഞ്ഞിട്ടുണ്ടാവാം. അതിനെ ബഹുമാനിക്കുന്നു, അതിനാല്‍ പരാതികളില്ല. ടെസ്‌റ്റ് ക്രിക്കറ്റില്‍ മികവ് തെളിയിക്കാന്‍ ഈ സമയം പ്രയോജനപ്പെടുത്താം എന്ന് വിശ്വസിക്കുന്നതായും കുല്‍ദീപ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്കും അപ്പുറത്തേക്ക് ചിന്തിക്കണമെന്ന് ഗവാസ്‌കര്‍, പന്തിനെ പുറത്താക്കാന്‍ മടിയില്ലെന്ന് പ്രസാദ്; സാഹചര്യം സഞ്ജുവിന് അനുകൂലം