നന്നായി പോയ ടീമിനെ ദ്രാവിഡ് വന്ന് നിലതെറ്റിച്ചു, വീണ്ടും സംഗക്കാരയെ പരിശീലകനാക്കി രാജസ്ഥാൻ റോയൽസ്

2025ല്‍ ടീമിന്റെ ചുമതലയേറ്റ ദ്രാവിഡ് രാജസ്ഥാന്‍ ടീമിന്റെ ഘടനയില്‍ തന്നെ പല മുഖ്യമാറ്റങ്ങളും വരുത്തിയിരുന്നു.

അഭിറാം മനോഹർ
വെള്ളി, 26 സെപ്‌റ്റംബര്‍ 2025 (11:53 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2026 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനായി ശ്രീലങ്കന്‍ ഇതിഹാസതാരം കുമാര്‍ സംഗക്കാര തിരിച്ചെത്തുന്നു. 2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച പരിശീലകനെ രാഹുല്‍ ദ്രാവിഡിന് വേണ്ടിയാണ് രാജസ്ഥാന്‍ ചുമതലയില്‍ നിന്നും നീക്കിയത്. എന്നാല്‍ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാജസ്ഥാന്‍ കാഴ്ചവെച്ചത്.
 
2024ല്‍ ഇന്ത്യയെ ടി20 ലോകകപ്പ് ജേതാക്കളാക്കിയതോടെയാണ് സംഗക്കാരയെ മാറ്റി രാഹുല്‍ ദ്രാവിഡിനെ രാജസ്ഥാന്‍ മുഖ്യ പരിശീലകനാക്കി നിയമിച്ചത്. 2025ല്‍ ടീമിന്റെ ചുമതലയേറ്റ ദ്രാവിഡ് രാജസ്ഥാന്‍ ടീമിന്റെ ഘടനയില്‍ തന്നെ പല മുഖ്യമാറ്റങ്ങളും വരുത്തിയിരുന്നു. ഐപിഎല്‍ മെഗാതാരലേലത്തിന് മുന്‍പായി ടീം ബാലന്‍സ് ആകെ നഷ്ടപ്പെടുത്തിയ ദ്രാവിഡ് ടീമിനെ അവസാനസ്ഥാനക്കാരില്‍ ഒരാളാക്കിയാണ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഇതിന് പിന്നാലെ നായകന്‍ സഞ്ജു സാംസണും രാജസ്ഥാന്‍ വിടാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
 
 പുതിയ സീസണില്‍ സഞ്ജു ടീം വിടുകയാണെങ്കില്‍ പുതിയ നായകനെ കണ്ടെത്തണം എന്നതടക്കം വലിയ കടമ്പകളാകും സംഗക്കാരയുടെ മുന്നിലുണ്ടാവുക. 2021 മുതല്‍ 2024 വരെയാണ് സംഗക്കാരയുടെ കീഴില്‍ രാജസ്ഥാന്‍ കളിച്ചത്. ഇതില്‍ 2 സീസണുകളില്‍ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ ടീമിനായിരുന്നു. സംഗക്കാരയ്‌ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി വിക്രം റാത്തോറും ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ടും ടീമില്‍ തുടര്‍ന്നേക്കും.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

തലസ്ഥാനത്ത് ക്രിക്കറ്റ് വീണ്ടുമെത്തുന്നു, 3 വനിതാ അന്താരാഷ്ട്ര മത്സരങ്ങൾ ഗ്രീൻഫീൽഡിൽ വെച്ച് നടക്കും

ടെസ്റ്റ് ഫോർമാറ്റിനായി മറ്റൊരു പരിശീലകൻ വേണം, ബിസിസിഐയോട് നിർദേശിച്ച് ഡൽഹി ക്യാപ്പിറ്റൽസ് ഉടമ

ഒരു സിക്സല്ല വേൾഡ് കപ്പ് നേടിതന്നതെന്ന് അന്ന് പറഞ്ഞു, ഇന്ന് ചോദിക്കുന്നു, ഞാൻ ചാമ്പ്യൻസ് ട്രോഫിയും ഏഷ്യാകപ്പും നേടിതന്നില്ലെ എന്ന്

വനിതാ പ്രീമിയർ ലീഗ് മത്സരങ്ങൾ ജനുവരിയിൽ, ഫിക്സ്ചർ പുറത്തുവിട്ട് ബിസിസിഐ

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

അടുത്ത ലേഖനം
Show comments