Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലണ്ടനിലെ റോഡില്‍ സിഗരറ്റ് വലിച്ച് ശ്രീലങ്കന്‍ താരങ്ങള്‍; നാട്ടിലേക്ക് പറഞ്ഞുവിട്ടു

Sri Lankan Players
, തിങ്കള്‍, 28 ജൂണ്‍ 2021 (20:11 IST)
ലണ്ടനിലെ പൊതുവഴിയില്‍ സിഗരറ്റ് വലിച്ചുനടന്ന മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ശ്രീലങ്കന്‍ താരങ്ങളായ കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല, ധനുഷ്‌ക ഗുണതിലക എന്നീ മൂന്ന് താരങ്ങള്‍ക്കെതിരെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നടപടിയെടുത്തത്. ലണ്ടനിലെ പൊതുറോഡില്‍ താരങ്ങള്‍ സിഗരറ്റ് വലിച്ചുനടക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മൂന്ന് താരങ്ങളും ഇംഗ്ലണ്ടില്‍ നിന്ന് ഉടന്‍ ശ്രീലങ്കയിലേക്ക് മടങ്ങണം. ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന ടി 20 മത്സരങ്ങളില്‍ ഈ താരങ്ങള്‍ക്ക് കളിക്കാന്‍ സാധിക്കില്ല. തങ്ങള്‍ ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തുപോയ കാര്യം മൂവരും തുറന്നുസമ്മതിച്ചു. ഈ സംഭവത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിതാവ് രണ്ടാം വിവാഹം കഴിച്ചു, യുവരാജ് അമ്മയ്‌ക്കൊപ്പം നിന്നു; യോഗ് രാജ് സിങ്ങിന്റെ ജീവിതം