ഗാംഗുലി വീണ്ടും കളത്തിലേക്ക്; ഒപ്പം കളിക്കാന്‍ സെവാഗ്, കൈഫ്, ഹര്‍ഭജന്‍ സിങ് ! എതിരാളികള്‍ മോര്‍ഗന്‍ നയിക്കുന്ന ലോക ഇലവന്‍
ലെജന്‍ഡ്‌സ് ലീഗിന്റെ രണ്ടാം സീസണ്‍ ആണ് ഇത്തവണ നടക്കാന്‍ പോകുന്നത്
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ലെജന്‍ഡ്‌സ് ലീഗിലെ ടീമുകള്‍ ഏറ്റുമുട്ടുന്നു. സെപ്റ്റംബര്‍ 16 ന് ഇന്ത്യ മഹാരാജാസും വേള്‍ഡ് ജയന്റ്‌സും തമ്മിലാണ് മത്സരം. ഇന്ത്യ മഹാരാജാസിനെ സൗരവ് ഗാംഗുലിയാണ് നയിക്കുക. ലോക ഇലവനെ നയിക്കുക ഓയിന്‍ മോര്‍ഗനും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം നടക്കുക. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മിഷണര്‍ രവി ശാസ്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.
ലെജന്‍ഡ്‌സ് ലീഗിന്റെ രണ്ടാം സീസണ്‍ ആണ് ഇത്തവണ നടക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ നാല് ടീമുകള്‍ ഉണ്ടാകും. കഴിഞ്ഞ തവണ മൂന്ന് ടീമുകളാണ് ഉണ്ടായിരുന്നത്. 15 മത്സരങ്ങളാണ് രണ്ടാം സീസണില്‍ ഉണ്ടാകുക.
സൗരവ് ഗാംഗുലി നയിക്കുന്ന ഇന്ത്യ മഹാരാജാസില്‍ വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, എസ്.ശബരിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ്.ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമാന്‍ ഓജ, അശോക് ദിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍.പി.സിങ്, ജോഗിന്ദര്‍ ശര്‍മ എന്നിവര്‍ കളിക്കും.
വേള്‍ഡ് ജയന്റ്‌സില്‍ മോര്‍ഗന്‍, സിമ്മണ്‍സ്, ഹെര്‍ഷല്‍ ഗിബ്‌സ്, ജാക്വസ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രിയര്‍, നാഥാന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഹാമില്‍ട്ടന്‍ മസക്കടസ, മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രിയന്‍, ഡാനിഷ് റാംദിന്‍ എന്നിവരാണ് അണിനിരക്കുന്നത്.