Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്തുകൊണ്ട് സച്ചിൻ ഒരു മോശം ക്യാപ്‌റ്റനായി: വിശദീകരിച്ച് മദൻലാൽ

എന്തുകൊണ്ട് സച്ചിൻ ഒരു മോശം ക്യാപ്‌റ്റനായി: വിശദീകരിച്ച് മദൻലാൽ
, വ്യാഴം, 18 ജൂണ്‍ 2020 (15:11 IST)
ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് പെരെടുക്കാൻ സാധിച്ച താരമാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ. എന്നാ‌ൽ ഒരു നായകനെന്ന നിലയിൽ നിരാശ മാത്രമാണ് സച്ചിൻ സമ്മാനിച്ചത്. ബാറ്റ്സ്മാൻ എന്ന നിലയിൽ പല റെക്കോഡുകൾ സ്വന്തമാക്കാനായെങ്കിലും നായകനായ രണ്ടുതവണയും സച്ചിൻ പരാജയമായിരുന്നു. ഇപ്പോളിതാ സച്ചിൻ എന്തുകൊണ്ട് നായകനെന്ന നിലയിൽ പരാജയപ്പെട്ടു എന്ന് വിസദമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പരിശീലകനുമായ മദൻലാൽ.
 
സച്ചിൻ ഒരു മോശം ക്യാപ്‌റ്റനെന്ന് അഭിപ്രായമില്ലെന്ന് മദൻലാൽ പറയുന്നു.ടീമിനേക്കാളുപരി സ്വന്തം പ്രകടനത്തിലാണ് സച്ചിൻ ശ്രദ്ധിച്ചത്.ഇത് ടീമിനെ കൈകാര്യം ചെയ്യുവാൻ ബുദ്ധിമുട്ടായി. ഒരു നായകൻ സ്വന്തം പ്രകടനത്തിനോടൊപ്പം മറ്റുള്ളവരിൽ നിന്നും മികച്ച പ്രകടനം കൊണ്ടുവരാൻ സാധിക്കുന്ന ആളായിരിക്കണമെന്നും മദൻലാൽ പറഞ്ഞു.
 
സച്ചിൻ നായകായ 25 ടെസ്റ്റിൽ നാലെണ്ണത്തിൽ മാത്രമാണ് ഇന്ത്യ വിജയിച്ചത്. 12 ടെസ്റ്റുകൾ സമനിലയായപ്പോൾ 9 ടെസ്റ്റിൽ ഇന്ത്യ തോറ്റു. 75 ഏകദിനങ്ങളിൽ സച്ചിൻ നായകനായപ്പോൾ 23 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ ജയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകനെന്ന നിലയിൽ സച്ചിൻ വിജയിച്ചില്ല, കാരണം തുറന്നുപറഞ്ഞ് മുൻ പരിശീലകൻ