അത് ഞങ്ങളുടെ സിവയല്ല, ഇതാണ് ഞങ്ങളുടെ സ്വന്തം സിവ

ചൊവ്വ, 21 ഏപ്രില്‍ 2015 (13:20 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും ഭാര്യ സാക്ഷിക്കുമൊപ്പം ഒരു വീഡിയോയില്‍ കണ്ട പെണ്‍കുട്ടി ഞങ്ങളുടെ മകള്‍ സിവയല്ലെന്ന് സാക്ഷി ട്വിറ്ററിലൂടെ വ്യക്തമാക്കി. കൂടാതെ ധോണിയോടൊപ്പം ചെന്നൈയില്‍ എത്തിച്ചേര്‍ന്ന സിവയുടെ ചിത്രം ട്വിറ്ററില്‍ ഇടുകയും ചെയ്തു. എന്റെ പാവക്കുട്ടി എന്ന അടിക്കുറിപ്പോടെയാണ് സാക്ഷി ചിത്രം ട്വിറ്ററിലിട്ടത്. സിവ ആദ്യമായി ചെന്നൈയിലെത്തുന്നു എന്നും സാക്ഷി മറ്റൊരു ചിത്രത്തില്‍ എഴുതി. സിവ ധോണിയുടെയും സാക്ഷിയുടെയും മടിയില്‍ കിടക്കുന്ന ചിത്രമായിരുന്നു ഇത്.

നേരത്തെ സിവയുടെ എന്ന പേരില്‍ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തു വന്നിരുന്നു. ഈ ചിത്രങ്ങളെ കുറിച്ച് ധോണിയും സാക്ഷിയും ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ തിങ്കളാഴ്‌ച ചെന്നൈയില്‍ എത്തിച്ചേര്‍ന്ന ധോണിയും സാക്ഷിയും സിവയുടെ ചിത്രം പുറത്ത് വിടുകയായിരുന്നു. റാഞ്ചിയിലെ വിമാനത്താവളത്തിലാണ് ധോണിക്കൊപ്പം സിവ ആദ്യമായി ആളുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക