Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യൻ ബാറ്റ്സ്മാൻ സ്മിത്തോ, വില്യംസണോ,കോലിയോ അല്ല: വിസ്‌മയമായി യുവതാരം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യൻ ബാറ്റ്സ്മാൻ സ്മിത്തോ, വില്യംസണോ,കോലിയോ അല്ല: വിസ്‌മയമായി യുവതാരം
, ബുധന്‍, 23 ജൂണ്‍ 2021 (16:42 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ന് അവസാനിക്കുമ്പോൾ ഒരു ടീമുകളും തമ്മിൽ കിരീടം പങ്കുവെക്കാനുള്ള സാധ്യതകളിലേക്കാണ് വാതിൽ തുറക്കുന്നത്. ഫൈനലിൽ ആര് തന്നെ കിരീടം നേടിയാലും ടൂർ‌ണമെന്റിലെ താരമായി ഒരു താരത്തെ മാത്രമെ നമുക്ക് വിശേഷിപ്പിക്കാനാവു. ഓസീസിന്റെ പുതിയ ബാറ്റിങ് സെൻസേഷനായ ലബുഷെയ്‌നാണത്.
 
ഇന്ത്യയോടേറ്റ തോല്‍വിയോടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം പിടിക്കാന്‍ ഓസ്‌ട്രേലിയക്കായില്ലെങ്കിലും 23 ഇന്നിങ്സുകളിൽ നിന്ന് 72.82 ശരാശരിയില്‍ 1675 റണ്‍സാണ് താരം അടിച്ചെടുത്തത്. 215 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 14 തവണ നൂറിലധികം ബോളുകൾ നേരിടാൻ ലബുഷെയ്‌നായി.
 
1660 റണ്‍സുമായി രണ്ടാം സ്ഥാനത്തുള്ള ജോ റൂട്ട് 37 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. 23 ഇന്നിങ്സ് കളിച്ച ഇന്ത്യൻ നായകൻ വിരാട് കോലിക്ക് 921 റൺസ് മാത്രമാണ് നേടാനായത്.ആധുനിക ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായി വിശേ‌ഷിക്കപ്പെടുന്ന സ്റ്റീവ് സ്മിത്ത് 18 ടെസ്റ്റുകളിൽ നിന്ന് 60.81 ശരാശരിയിൽ 1885 റൺസാണ് നേടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു നായകന്‍, പല മുഖം; കോലിയുടെ വ്യത്യസ്ത ഭാവങ്ങള്‍ പങ്കുവച്ച് ഐസിസി, വീഡിയോ