Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയ്ക്ക് പ്ലേയിങ് ഇലവന്‍ ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ; മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു

ഇന്ത്യയ്ക്ക് പ്ലേയിങ് ഇലവന്‍ ഇറക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ; മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു
, വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (13:34 IST)
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചു. കോവിഡ് ഭീഷണിയെ തുടര്‍ന്നാണ് മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ആദ്യദിനം ഉപേക്ഷിച്ചത്. അഞ്ചാം ടെസ്റ്റ് മത്സരം തന്നെ പൂര്‍ണമായി ഉപേക്ഷിക്കാനുള്ള സാധ്യതയാണ് നിലവില്‍ ഉള്ളത്. കോവിഡ് ഭീതിയെ തുടര്‍ന്ന് മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ അടക്കം മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ കളിക്കാന്‍ വിമുഖത പ്രകടിപ്പിച്ചിരുന്നു. പാല താരങ്ങളും തങ്ങളെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇന്ത്യന്‍ ക്യാംപിലുള്ളതെന്നും അതുകൊണ്ട് മത്സരം ഉപേക്ഷിക്കുകയാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ബിസിസിഐയും ഇസിബിയും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കളിക്കാര്‍ക്കായി ഇന്നും കോവിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ 2-1 ന് ഇന്ത്യ ലീഡ് ചെയ്യുകയാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കോവിഡിനെ പേടിയാണ്, ഞാന്‍ കളിക്കാനില്ല'; അഞ്ചാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് മുതിര്‍ന്ന ഇന്ത്യന്‍ താരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്, മനസ് മാറ്റാന്‍ ബിസിസിഐ