ഐപിഎല്ലിൽ ഇന്നലെ റോയൽ ചലഞ്ചേഴ്സുമായി നടന്ന മത്സരത്തിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തം പേരിലാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം മൻദീപ് സിങ്. കളിയിൽ ഗോൾഡൻ ഡെക്കായാണ് താരം പുറത്തായത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന റെക്കോർഡ് താരത്തിൻ്റെ പേരിലായി. ഇത് പതിനഞ്ചാം തവണയാണ് താരം പൂജ്യനായി മടങ്ങുന്നത്.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	മുംബൈ നായകനായ രോഹിത് ശർമയെയും ആർസിബി താരം ദിനേശ് കാർത്തികിനെയുമാണ് മൻദീപ് നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഇരുവരും ഐപിഎല്ലിൽ 14 തവണ പൂജ്യനായി മടങ്ങിയിട്ടുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളർ ഡേവിഡ് വില്ലിയാണ് മൻദീപിനെ ആദ്യ ബോളിൽ തന്നെ പുറത്താക്കിയത്.