Select Your Language

Notifications

webdunia
webdunia
webdunia
webdunia

Manoj Tiwary: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുലി, ഒന്നുമാകാന്‍ സാധിക്കാത്ത രാജ്യാന്ത കരിയര്‍; മനോജ് തിവാരി വിരമിച്ചു

Manoj Tiwary: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പുലി, ഒന്നുമാകാന്‍ സാധിക്കാത്ത രാജ്യാന്ത കരിയര്‍; മനോജ് തിവാരി വിരമിച്ചു
, വ്യാഴം, 3 ഓഗസ്റ്റ് 2023 (17:04 IST)
Manoj Tiwary: മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സ്വപ്‌നം കണ്ടതെല്ലാം തനിക്ക് നല്‍കിയ ക്രിക്കറ്റിനോട് വിട പറയുകയാണെന്ന് മനോജ് തിവാരി കുറിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും രാജ്യാന്തര ക്രിക്കറ്റില്‍ ശോഭിക്കാന്‍ സാധിക്കാതെയാണ് 37 കാരനായ മനോജ് തിവാരിയുടെ പടിയിറക്കം. 
 
2008 ലാണ് തിവാരി ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയത്. അന്ന് പൂജ്യത്തിനു പുറത്താകാനായിരുന്നു താരത്തിന്റെ വിധി. പിന്നീട് മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തിവാരിക്ക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ ഏക സെഞ്ചുറിയാണ് താരത്തിന്റെ ഏകദിന കരിയറില്‍ എടുത്തുപറയാനുള്ളത്. 
 
ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളില്‍ നിന്ന് 26.09 ശരാശരിയില്‍ 287 റണ്‍സാണ് മനോജ് തിവാരി നേടിയത്. പുറത്താകാതെ നേടിയ 104 ഉയര്‍ന്ന സ്‌കോര്‍. മൂന്ന് ട്വന്റി 20 മത്സരങ്ങളില്‍ നിന്ന് 15 റണ്‍സ് മാത്രമാണ് തിവാരി നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 141 മത്സരങ്ങളില്‍ നിന്ന് 48.56 ശരാശരിയില്‍ 9,908 റണ്‍സ് നേടിയിട്ടുണ്ട്. 29 സെഞ്ചുറികളാണ് ഫസ്റ്റ് ക്ലാസില്‍ താരത്തിന്റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 303 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

West Indies vs India 1st T20 Match Dream 11 Team: ടെസ്റ്റും ഏകദിനവും പോലെ എളുപ്പമല്ല ഇന്ത്യക്ക് കാര്യങ്ങള്‍, വിന്‍ഡീസ് നിരയില്‍ മുഴുവന്‍ വെടിക്കെട്ട് ബാറ്റര്‍മാര്‍; ഡ്രീം ഇലവന്‍ ടീമില്‍ നിന്ന് ഇവരെ ഒഴിവാക്കരുത്