Webdunia - Bharat's app for daily news and videos

Install App

റൂട്ടിനെ താഴെയിറക്കി ലബുഷെയ്‌ൻ! കോലി വീണ്ടും താഴോട്ട്: ഐസിസി ടെസ്റ്റ് റാങ്കിങ് പുറത്ത്

Webdunia
ബുധന്‍, 22 ഡിസം‌ബര്‍ 2021 (18:02 IST)
ടെസ്റ്റ് ക്രിക്കറ്റ് ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതെത്തി ഓസീസ് താരം മാർനസ് ലബുഷെയ്‌ൻ. ഐ‌സിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ മറികടന്നാണ് ഓസീസ് താരത്തിന്റെ നേട്ടം. കരിയറിലാദ്യമായാണ് താരം ഈ നേട്ടത്തിന് അർഹനാകുന്നത്.
 
നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ആഷസ് സീരീസിൽ 76 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 228 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഒരു സെഞ്ചുറിയും രണ്ട് അർധസെഞ്ചുറികളുമടക്കമാണ് താരത്തിന്റെ നേട്ടം.പുതിയ റാങ്കിങില്‍ 912 റേറ്റിങുമായിട്ടാണ് ലബ്യുഷെയ്ന്‍ ഒന്നാമനായിരിക്കുന്നത്. 897 റേറ്റിങുമായി റൂട്ട് രണ്ടാം സ്ഥാനത്തുണ്ട്.
 
ഇന്ത്യൻ നായകൻ വിരാട് കോലിയാണ് റാങ്കിങിൽ തിരിച്ചടി നേരിട്ട മറ്റൊരു താരം. ഒരു സ്ഥാനം നഷ്ടപ്പെട്ട കോലി 756 പോയിന്റുമായി പട്ടികയിൽ ഏഴാമതാണ്.ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെ (754), പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം (750) എന്നിവരാണ് കോലിക്ക് പിന്നിലുള്ളത്.ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് 728 റേറ്റിങോടെ പത്താമത്.
 
ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് (884), ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (879), ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (797) എന്നിവരാണ് അഞ്ചുവരെ സ്ഥാനങ്ങളിലുള്ള മറ്റ് ബാറ്റ്സ്മാന്മാർ. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറാണ് പട്ടികയിൽ ആറാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

Rajasthan Royals: അവസാന കളി കൊൽക്കത്തക്കെതിരെ ജയിച്ചാൽ പ്ലേ ഓഫിൽ രണ്ടാമതാകാം, രാജസ്ഥാന് അടുത്ത മത്സരം നിർണായകം

അടുത്ത ലേഖനം
Show comments