Webdunia - Bharat's app for daily news and videos

Install App

നിർണായക തീരുമാനവുമായി ടീം ഇന്ത്യ, ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്കായി ഓപ്പണിങ്ങിനിറങ്ങുക രോഹിത്-മായങ്ക് ജോഡി

Webdunia
വെള്ളി, 9 ജൂലൈ 2021 (20:03 IST)
ഇന്ത്യൻ ടീമിലെ ഓപ്പണർ താരമായ ശുഭ്‌മാൻ ഗില്ലിന് പരിക്കേറ്റതിനെ തുടർന്ന് ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ കളിക്കാനാവില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഗില്ലിന് പകരം ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള പൃഥ്വി ഷാ, ദേവ്‌ദത്ത് പടിക്കൽ എന്നിവരെ ഇംഗ്ല‌ണ്ടിലേക്ക് വിളിക്കണമെന്ന ടീം മാനേജ്‌മെന്റിന്റെ ആവശ്യം ബി‌സിസിഐയും ടീം മാനേജ്‌മെന്റും തമ്മിൽ അസ്വാരസ്യങ്ങൾക്കിടയാക്കിയിരുന്നു.
 
ഗില്ലിന് പകരം ഇപ്പോൾ സ്ക്വാഡിൽ ഉള്ള മറ്റൊരു താരത്തെ തന്നെ കളിപ്പിക്കണമെന്ന സമീപനമാണ് ബിസിസിഐ എടുത്തത്. ഇംഗ്ലണ്ട് പര്യടനത്തിൽ പൃഥ്വി ഷായോ,ദേവ്‌ദത്ത് പടിക്കലോ എത്തില്ലെന്ന് ഉറപ്പായതോടെ രോഹിത് ശർമയും മായങ്ക് അഗർവാളുമായിരിക്കും ഇന്ത്യൻ ഓപ്പണർമാരാവുക എന്നത് ഒരുവിധം തീർച്ചയായിരിക്കുകയാണ്. ടീമിൽ കെഎൽ രാഹുൽ, അഭിമന്യൂ ഈശ്വരൻ എന്നിവർ ബാക്കപ്പ് ഓപ്‌ഷനായി ഉണ്ടെങ്കിലും ഇരുവരും പ്ലേയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധ്യത കുറവാണ്. 
 
ഓഗസ്റ്റ് 4നാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments