Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇംഗ്ലണ്ടിലേക്ക് കൂടുതൽ താരങ്ങളെ അയക്കില്ല: ടീമിന്റെ ആവശ്യം ബിസിസിഐ തള്ളിയതായി സൂചന

ഇംഗ്ലണ്ടിലേക്ക് കൂടുതൽ താരങ്ങളെ അയക്കില്ല: ടീമിന്റെ ആവശ്യം ബിസിസിഐ തള്ളിയതായി സൂചന
, വ്യാഴം, 8 ജൂലൈ 2021 (19:58 IST)
ഇംഗ്ലണ്ട് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലേക്ക് രണ്ട് താരങ്ങളെ കൂടി വിട്ടുനൽകണമെന്ന ഇന്ത്യൻ ടീം മാനേജ്‌മെന്റിന്റെ ആവശ്യം ബി‌സിസിഐ തള്ളിയതായി റിപ്പോർട്ട്. ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിട്ടുള്ള യുവതാരങ്ങളായ പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ടീമിൽ ഇംഗ്ലണ്ടിലേക്ക് വിട്ടുനൽകണം എന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ ആവശ്യം.
 
ഓപ്പണർ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതോടെയാണ് പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണമെന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. ഒരാൾ ഗില്ലിന് പകരക്കാരൻ എന്നനിലയിലും മറ്റൊരു താരത്തെ റിസർവ് താരമെന്ന നിലയിലും അയക്കാനായിരുന്നു ടീമിന്റെ ആവശ്യം. നിലവിൽ റിസ‍ർവ് ഓപ്പണറായി ടീമിനൊപ്പമുള്ള അഭിമന്യൂ ഈശ്വരനെ ഗില്ലിന് പകരം കളിപ്പിക്കാനാവില്ലെന്നും കത്തിൽ പറയുന്നു. 
 
അതേസമയം നായകൻ വിരാട് കോലി ഉൾപ്പടെയുള്ളവരോട് വിശദമായി ചർച്ച ചെയ്‌തശേഷമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ തിരെഞ്ഞെടുത്തതെന്നും കളിക്കാരെ എങ്ങനെ പ്രയോജനപ്പെടുത്തും എന്നതിൽ ടീം മാനേജ്‌മെന്റിന് വ്യക്തത വേണമായിരുന്നു എന്നുമാണ് ബി‌സിസിഐയുടെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ആയിരം ബോൾ കൂടി എടുക്കുന്നോ? അമ്പരപ്പിച്ച് ഹാഷിം അംലയുടെ ചെറുത്ത്‌നിൽപ്പ്