Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

സെവാഗിനെ ആരാധിച്ച് കോഹ്‌ലിയുടെ വിശ്വാസം കാത്തു; മയാങ്ക് ആളൊരു പുലിയാണ്

സെവാഗിനെ ആരാധിച്ച് കോഹ്‌ലിയുടെ വിശ്വാസം കാത്തു; മയാങ്ക് ആളൊരു പുലിയാണ്

mayank agarwal
, ബുധന്‍, 26 ഡിസം‌ബര്‍ 2018 (15:04 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റില്‍ ഇന്ത്യക്ക് പൊസിറ്റീവായ റിസള്‍ട്ട് ലഭിക്കണമെന്ന് വിരാട് കോഹ്‌ലിക്ക് നിര്‍ബന്ധമുണ്ട്. അതിനായി ഏതറ്റം വരെയും പോകാന്‍ ക്യാപ്‌റ്റന്‍ തയ്യാറാണ്. ഈ നീക്കത്തിന്റെ ആദ്യ സൂചനയായിരുന്നു ഓപ്പണിംഗ് ജോഡികളായ മുരളി വിജയ് - കെഎല്‍ രാഹുല്‍ സഖ്യത്തെ പുറത്തിരുത്തിയത്.

വിഖ്യാതമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ശക്തരായ ഓസ്‌ട്രേലിയക്കെതിരെ മയാങ്ക് അഗര്‍വാളിനെ ഓപ്പണറാക്കാനുള്ള തീരുമാനം ടീം ഇന്ത്യക്ക് വെല്ലുവിളിയായിരുന്നു. നീക്കം പാളിയാല്‍ ആദ്യ രണ്ട് ടെസ്‌റ്റിലെ ഗതിയാകും ബാറ്റിംഗ് നിരയ്‌ക്ക്.

എന്നാല്‍, ആ പരീക്ഷണം അതിജീവിച്ച യുവതാരം ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്. വിരേന്ദര്‍ സെവാഗിന്റെ കടുത്ത ആരാധകനാണെങ്കിലും വിക്കറ്റ് വലിച്ചെറിയാന്‍ മയാങ്ക് തയ്യാറല്ല. വീരുവിന്റെ ശൈലിയാണ് പിന്തുടരാന്‍ ആഗ്രഹിക്കുന്നത്. പക്ഷേ, മെല്‍‌ബണില്‍ പന്ത് ബാറ്റിലേക്ക് എത്തുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുകയെന്ന തന്ത്രമാണ് യുവതാരം പരീക്ഷിച്ച് വിജയിപ്പിച്ചത്.

പൃഥ്വി ഷായുടെ മിന്നുന്ന ഫോമും നേട്ടങ്ങളുമാണ് മയാങ്കിന്റെ വരവിന് തടസമായത്. അവിചാരിതമായി പൃഥ്വിക്കേറ്റ പരിക്കും, രാഹുലിന്റെയും മുരളി വിജയിന്റെയും മോശം പ്രകടനവും ടെസ്‌റ്റ് ടീമിലേക്കുള്ള വാതില്‍ തുറന്നു. വരും ടെസ്‌റ്റുകളില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ പൃഥ്വിക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനുള്ള ഭാഗ്യം  മയാങ്കിനാകും ലഭിക്കുക.

മെല്‍‌ബണില്‍ 161 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറിയും ഒരു സിക്‌സുമടക്കം 76 റണ്‍സെടുത്ത മയാങ്ക്  കോഹ്‌ലിയുടെ വിശ്വാസം കാത്തു. ഇതോടെ പല നേട്ടങ്ങളും സ്വന്തം പേരിലെഴുതി. ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295മത്തെ കളിക്കാരനാണ് മായങ്ക്. ഓസ്‌ട്രേലിയന്‍ മണ്ണില്‍  അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ താരമെന്ന ബഹുമതിയും താരം സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശിച്ച തുടക്കം ലഭിച്ചതോടെ ഒന്നാം ദിനം കൈയിലായി; മെല്‍‌ബണില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം