റിപ്പോർട്ടുകൾ വ്യാജം, പാക് ക്യാപ്റ്റൻ സൽമാൻ ആഘയുമായി പ്രശ്നങ്ങളില്ലെന്ന് പാക് കോച്ച്

അഭിറാം മനോഹർ
ഞായര്‍, 22 ഫെബ്രുവരി 2026 (14:42 IST)
നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെ പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഘയും പരിശീലകന്‍ മൈക്ക് ഹെസ്സനും തമ്മില്‍ തര്‍ക്കമുണ്ടായെന്ന തരത്തില്‍ പ്രചരിച്ച വീഡിയോ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതെന്ന് പാക് പരിശീലകനായ മൈക്ക് ഹെസ്സന്‍.
 
മത്സരത്തിനിടെ പാക് പരിശീലകന്‍ സഹതാരങ്ങളോട് സംസാരിക്കവെ സല്‍മാന്‍ അലി അഘ  വെള്ളം ക്കുപ്പി  വലിച്ചെറിയുകയും ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്ത ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് പരിശീലകനുമായുള്ള അസ്വാരസ്യത്തിന്റെ ഭാഗമായുണ്ടായതെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനെ പറ്റി മൈക്ക് ഹെസ്സന്‍ പറഞ്ഞത് ഇങ്ങനെ. 
 
ആ സംഭവം ഞാന്‍ വീഡിയോയില്‍ കണ്ടിരുന്നു. യഥാര്‍ഥത്തില്‍ മത്സരത്തെ പറ്റി സല്‍മാനോട് സംസാരിക്കാനും ഇടം കയ്യനായത് കൊണ്ട് നവാസിനോട് പാഡ് ധരിക്കാന്‍ ആവശ്യപ്പെടാനുമാണ് ഞാന്‍ അവിടെ എത്തിയത്. ആ സമയത്താണ് ആഘ വിക്കറ്റായി അവിടെയെത്തിയത്. ആ ദേഷ്യത്തിലാണ് കുപ്പി വലിച്ചെറിഞ്ഞത്. അല്ലാതെ ഞങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. മൈക്ക് ഹെസ്സന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

India vs West Indies, T20 World Cup 2026: 'കേരള മോഡൽ' ചേസ്; സഞ്ജുവിന്റെ കരുത്തിൽ ഇന്ത്യ സെമിയിൽ

വിടവാങ്ങൽ മത്സരത്തിൽ സെഞ്ച്വറി, അലീസ ഹീലിയ്ക്ക് രാജകീയ വരവേൽപ്പ്, ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ഓസീസ്

തോറ്റു പുറത്തായി, പക്ഷേ ഈ മുതല് കൊള്ളാം, 2 സെഞ്ചുറിയടക്കം ഫർഹാൻ അടിച്ചുകൂട്ടിയത് 383 റൺസ്

അടുത്ത ലേഖനം
Show comments