പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പാക്കിസ്ഥാന് സ്പിന്നര്‍ യാസിര്‍ ഷായ്ക്കെതിരെയും ആരോപണം. താരത്തിനെതിരെയും പാക് പൊലീസ് കേസെടുത്തിട്ടുണ്ട്. യാസിറിന്റെ ഉറ്റ സുഹൃത്ത് ഫര്ഹാന് ആണ് കേസിലെ മുഖ്യപ്രതി.
14 വയസ്സുള്ള പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തത് ഫര്ഹാന് ആണെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബലാത്സംഗ ദൃശ്യങ്ങള്‍ ഫര്ഹാന് ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഫര്‍ഹാനെ കുറിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി യാസിര്‍ ഷായോട് പരാതിപ്പെട്ടു. എന്നാല്‍, പ്രതിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പാക് ക്രിക്കറ്റര്‍ക്ക്.
യാസിര്‍ ഷാ സുഹൃത്തിനെ സഹായിച്ചുവെന്നും സംഭവത്തെക്കുറിച്ച് പുറത്തു പറഞ്ഞാല്‍ നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സുഹൃത്തിനൊപ്പം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. സഹായത്തിനായി യാസിറിനെ വാട്സ്ആപ്പില്‍ ബന്ധപ്പെട്ടപ്പോള്‍ ചിരിക്കുന്ന സ്മൈലിയായിരുന്നു തിരിച്ചുള്ള പ്രതികരണമെന്നും സംഭവത്തെക്കുറിച്ച് പുറുത്തുപറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ സംഭവം പുറത്തു പറയാതിരിക്കാനായി 18 വയസു തികയുന്നതുവരെ തനിക്ക് ഫ്ളാറ്റും മാസം ചെലവിനുള്ള പൈസയും തരാമെന്ന് യാസിര്‍ വാഗ്ദാനം ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെറുപ്രായത്തിലുള്ള പെണ്‍കുട്ടികളെ തനിക്ക് വലിയ ഇഷ്ടമാണെന്ന സെക്സി ജോക്കും യാസിര്‍ പെണ്‍കുട്ടിയോട് പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.