ഓസ്‌ട്രേലിയക്കായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും അതിന്റെ ഭാഗമായാണ് ഐപിഎല്ലിനെ അവഗണിക്കുന്നതെന്നും ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും സ്റ്റാര്‍ക്ക് അഭിപ്രായപ്പെട്ടു. 2014, 2015 സീസണുകളില്‍ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്ന സ്റ്റാര്‍ക്ക് പിന്നീട് ഇത്രയും വര്‍ഷങ്ങളില്‍ ഐപിഎല്‍ കളിച്ചിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതിനായാണ് ചില കാര്യങ്ങള്‍ ചെയ്യരുതെന്ന് എനിക്ക് തീരുമാനിക്കേണ്ടി വന്നത്. ഐപിഎല്ലില്‍ നിന്നും ലഭിക്കുന്ന പ്രതിഫലം മികച്ചതാണ്. പക്ഷേ ഓസീസിനായി 100 ടെസ്റ്റുകള്‍ കളിക്കുക എന്നതാണ് എനിക്ക് പ്രധാനം. ഞാന്‍ അവിടെ എത്തിയാലും ഇല്ലെങ്കിലും എനിക്ക് ചെയ്യാനാകുന്ന ഏറ്റവും വലിയ കാര്യങ്ങളില്‍ ഒന്നാകും അത്. 10 വര്‍ഷത്തിലേറെയായി 3 ഫോര്‍മാറ്റുകളിലും കളിക്കാന്‍ ശ്രമിക്കുന്നു. ഇത്രയും ദൂരം എത്തിയതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഒരു ഇടംകയ്യന്‍ പേസര്‍ എന്ന് ടീമിലേക്ക് എത്തുന്നുവോ അന്ന് വിരമിക്കാന്‍ സമയമായതായി ഞാന്‍ അറിയും. സ്റ്റാര്‍ക് പറഞ്ഞു.