Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂസിലൻഡ് ഇന്ത്യയിലെത്തിയാൽ പാഠം പടിപ്പിക്കുമെന്ന് കോലി, ചിരിവരുന്നുവെന്ന് മിച്ചൽ ജോൺസൺ

ന്യൂസിലൻഡ് ഇന്ത്യയിലെത്തിയാൽ പാഠം പടിപ്പിക്കുമെന്ന് കോലി, ചിരിവരുന്നുവെന്ന് മിച്ചൽ ജോൺസൺ

അഭിറാം മനോഹർ

, വ്യാഴം, 5 മാര്‍ച്ച് 2020 (12:01 IST)
ന്യൂസിലൻഡിനെതിരായ ഏകദിന ടെസ്റ്റ് പരമ്പരകളിലെ പരാജയം ഇന്ത്യൻ ടീമും ആരാധകരും ഒരുപോലെ മറക്കാൻ ആഗ്രഹിക്കുന്ന അദ്ധ്യായമാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഒന്ന് പൊരുതി നോക്കുക പോലും ചെയ്യാതെ ഇന്ത്യ കീഴടങ്ങിയത് വലിയ നാണക്കേടാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇതോടെ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇന്ത്യൻ നായകൻ വിരാട് കോലി ന്യൂസിലൻഡ് ഇന്ത്യയിൽ പര്യടനം നടത്തുമ്പോൾ ഒരു പാഠം പടിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതികരണവുമായെത്തിരിക്കുകയാണ് മുൻ ഓസീസ് പേസറായ മിച്ചൽ ജോൺസൺ.
 
കോലിയുടെ വാക്കുകൾ കേട്ടിട്ട് ചിരി വരുന്നുവെന്നാണ് ജോൺസണിന്റെ ഇൻസ്റ്റഗ്രാം പ്രതികരണം.ഇതോടൊപ്പം തകര്‍ന്ന ഹൃദയത്തിനായി വയലിന്റെ ചിത്രവും ചിരിച്ചുകൊണ്ട് കണ്ണീരുവാര്‍ക്കുന്ന ഇമോജിയും ജോണ്‍സണ്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.ഇന്ത്യൻ നായകനെ ട്രോളിയ ജോൺസണിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്‌തു.
 
അന്താരാഷ്ട്രക്രിക്കറ്റിൽ കളിക്കുന്ന കാലത്ത് തന്നെ കോലിയും ജോൺസണും പല തവണ കളിക്കളത്തിൽ കൊമ്പുകോർത്തിട്ടുണ്ട്. 2014ലെ ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിൽ ജോണ്‍സിന്റെ പന്ത് ഡിഫന്റ് ചെയ്ത കോലിയ്ക്ക് നേരെ ജോണ്‍സണ്‍ പന്ത് ത്രോ ചെയ്തിരുന്നു. പന്ത് ദേഹത്ത് കൊള്ളാതിരിക്കാന്‍ ഒഴിഞ്ഞ് മാറിയ കോലി നിലത്ത് വീഴുകയും ചെയ്‌തു. എന്നാൽ തൊട്ടടുത്ത പന്ത് ബൗണ്ടറി പായിച്ചാണ് കോലി ഇതിന് മറുപടി നൽകിയത്. ഈ സംഭവത്തിന് ശേഷം പിന്നീട് നേർക്ക് നേർ വന്നപ്പോളെല്ലാം വളരെ വൈകാരികമായാണ് ഇരു താരങ്ങളും പ്രകടനം നടത്തിയത്.ഐപിഎല്ലിലും പല തവണ ഇരുവരും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"ഫുട്ബോളിനും കൊറോണ" യൂറോകപ്പ് ഉപേക്ഷിച്ചേക്കാൻ സാധ്യത, ലീഗ് മത്സരങ്ങൾക്കും ഭീഷണി