Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ടെസ്റ്റിലും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല; പക്ഷേ, സാന്റ്‌നര്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം

രണ്ട് ടെസ്റ്റിലും പ്ലേയിങ് ഇലവനില്‍ ഉണ്ടായിരുന്നില്ല; പക്ഷേ, സാന്റ്‌നര്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം
, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (09:49 IST)
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം. കേട്ടവരെല്ലാം ആദ്യമൊന്ന് ഞെട്ടി. രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ഒരെണ്ണത്തില്‍ പോലും സാന്റ്‌നര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചിട്ടില്ല. പിന്നെ എന്തിനാണ് മത്സരശേഷം ഒരു ലക്ഷം രൂപയുടെ സമ്മാനം കൊടുത്തത്? 
 
ന്യൂസിലന്‍ഡിനായി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചില്ലെങ്കിലും മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ മിച്ചല്‍ സാന്റ്‌നര്‍ കളത്തിലിറങ്ങിയിരുന്നു. ഫീല്‍ഡിങ്ങിന് പകരക്കാരനായാണ് സാന്റ്‌നര്‍ ഇറങ്ങിയത്. ഫീല്‍ഡ് ചെയ്യുന്ന സമയത്ത് എല്ലാവരേയും ഞെട്ടിച്ച് ഒരു സിക്‌സ് സാന്റ്‌നര്‍ സേവ് ചെയ്തിരുന്നു. അത്യുഗ്രന്‍ ഫീല്‍ഡിങ് പ്രകടനമായിരുന്നു അത്. 
 
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. വില്യം സോമര്‍വില്ലെ 46-ാം ഓവര്‍ എറിയുന്നു. ശ്രേയസ് അയ്യരാണ് ക്രീസില്‍. സോമര്‍വില്ലെ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് ശ്രേയസ് അയ്യര്‍ മിഡ്വിക്കറ്റിന് മുകളിലൂടെ അടിച്ചു. എല്ലാവരും സിക്സെന്ന് ഉറപ്പിച്ച ആ ഷോട്ട് വിദഗ്ധമായി സാന്റ്‌നര്‍ സേവ് ചെയ്യുകയായിരുന്നു. ബൗണ്ടറി ലൈനിനടുത്ത് നിന്ന് സാന്റ്‌നര്‍ ആ പന്ത് പിടിക്കാന്‍ ശ്രമിച്ചു. പന്ത് പിടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് ബൗണ്ടറി ലൈനിന് പുറത്തേക്ക് വീഴും എന്ന് ഉറപ്പായപ്പോള്‍ താരം പന്ത് ഉള്ളിലേക്ക് എറിഞ്ഞു. അവിശ്വസനീയമെന്ന് തോന്നിയ ഈ ഫീല്‍ഡിങ് ശ്രമത്തിലൂടെ അഞ്ച് റണ്‍സാണ് സാന്റ്‌നര്‍ സേവ് ചെയ്തത്. മത്സരശേഷം 'സേവ് ഓഫ് ദ് മാച്ച്' പുരസ്‌കാരമായ ഒരു ലക്ഷം രൂപയാണ് സാന്റ്‌നര്‍ക്ക് കിട്ടിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദി ഗ്രാൻപ്രീയിൽ വിജയം, വെസ്‌തപ്പനൊപ്പമെത്തി ഹാമിൽട്ടൺ: എല്ലാ കണ്ണുകളും അബുദാബിയിലേക്ക്