Select Your Language

Notifications

webdunia
webdunia
webdunia
webdunia

മിതാലിയെ പുറത്തിരുത്തിയ നടപടി; വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി - ഹര്‍മന്‍ പ്രീതിനെ ക്രൂശിച്ച് ക്രിക്കറ്റ് ലോകം

മിതാലിയെ പുറത്തിരുത്തിയ നടപടി; വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി - ഹര്‍മന്‍ പ്രീതിനെ ക്രൂശിച്ച് ക്രിക്കറ്റ് ലോകം

മിതാലിയെ പുറത്തിരുത്തിയ നടപടി; വനിതാ ക്രിക്കറ്റ് ടീമില്‍ പൊട്ടിത്തെറി - ഹര്‍മന്‍ പ്രീതിനെ ക്രൂശിച്ച് ക്രിക്കറ്റ് ലോകം
ന്യൂഡല്‍ഹി , ശനി, 24 നവം‌ബര്‍ 2018 (13:15 IST)
ഇംഗ്ലണ്ടിനെതിരായ വനിതാ ട്വന്റി - 20 സെമി ഫൈനലില്‍ മിതാലി രാജിനെ ഒഴിവാക്കിയ സംഭവത്തില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിനെതിരെ വിമര്‍ശനം ശക്തമാകുന്നു. മിതാലിയുടെ മാനേജർ അനീഷ ഗുപ്‌തയാണ് വിമര്‍ശനവുമായി രംഗത്തു വന്നു.

മിതാലിയെ ഉള്‍പ്പെടുതിരുന്നത് ടീമിന്റെ താത്പര്യം സംരക്ഷിക്കാനാണെന്നു ഹര്‍മന്റെ പ്രതികരണം ആളുകളെ കബളിപ്പിക്കുന്ന നിലപാടാണ്. ഒരു ക്യാപ്‌റ്റന് അനുയോജ്യമായ കാര്യമല്ല നടന്നത്. അവര്‍ നുണപറയുകയാണെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഞെട്ടിക്കുന്ന അനുഭവമായിരുന്നു ഇതെന്നും അനീഷ ട്വീറ്ററിലെഴുതി.

ഹര്‍മന്‍ പ്രീതിന് കായിക മേഖലയെക്കാള്‍ താത്പര്യം രാഷ്‌ട്രീയത്തിലാണ്. പരിക്കുകളോ ഫോം ഇല്ലായ്മയോ മിതാലിയെ അലട്ടിയിരുന്നില്ല. ഹര്‍മന്‍ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്. ഇത് ടീമിന് യോജിക്കാത്ത കാര്യമാണെന്നും അനീഷ വ്യക്തമാക്കി.

ഹര്‍മന്‍ പ്രീതിനെതിരെ പരാമര്‍ശം നടത്തിയതിനു പിന്നാലെ അനീഷയുടെ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്.

ഇംഗ്ലണ്ടിനെതിരെ സെമി‌ഫൈനലില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മിതാലി രാജിനെ ടീമില്‍ നിന്നും  ഒഴിവാക്കിയതില്‍ ദു:ഖമില്ലെന്നും കൂട്ടായ തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നും മത്സരശേഷം ഹര്‍മന്‍ പറഞ്ഞിരുന്നു.

കമന്‍റേറ്റർമാരായ സഞ്ജയ് മഞ്ചരേക്കറും നാസർ ഹുസൈനും മിതാലിയെ ഒഴിവാക്കിയ നടപടിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയാണോ ധോണിയാണോ കേമന്‍ ?; തുറന്നു പറഞ്ഞ് അഫ്രീദി