ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകുമോ ?; ഡ്രസിംഗ് റൂമിലെ തന്ത്രം വെളിപ്പെടുത്തി പാക് താരം രംഗത്ത്
ഡ്രസിംഗ് റൂമിലെ തന്ത്രം വെളിപ്പെടുത്തി പാക് താരം രംഗത്ത്
ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇന്ത്യന്‍ ടീമിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമവുമായി പാകിസ്ഥാന്‍ പേസ് ബോള്‍ മുഹമ്മദ് ആമിര്‍. കോഹ്‌ലിയുടെ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചാല്‍ ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തിലാകും. ഇതോടെ മത്സരം ഞങ്ങള്‍ക്ക് അനുകൂലമായി തീരുമെന്നും അദ്ദേഹം പറഞ്ഞു.
ടീമിന്റെ ക്യാപ്‌റ്റനായ ശേഷം കോഹ്‌ലി നേരിടുന്ന വലിയ ടൂര്‍ണമെന്റാണിത്. അദ്ദേഹത്തെ കേന്ദ്രീകരിച്ചാണ് ഇന്ത്യന്‍ ടീമിന്റെ കളി മുന്നോട്ട് പോകുന്നത്. അതിനാല്‍ തന്നെ വിരാട് സമ്മര്‍ദ്ദത്തിലാണെന്നും പാക് പേസര്‍ പറഞ്ഞു.
ഞായറാഴ്‌ചയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ഫൈനല്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന്റെ ആശങ്കയിലാണ് പാകിസ്ഥാനുള്ളത്. അതേസമയം, പരുക്കുകാരണം കഴിഞ്ഞ മത്സരത്തില്‍നിന്ന് വിട്ടുനിന്ന ആമിര്‍ ഫിറ്റ്‌നസ് നേടിയത് അവര്‍ക്ക് ഗുണമാകും.