Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്‌ത്തി മുഹമ്മദ് ഹഫീസ്

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്‌ത്തി മുഹമ്മദ് ഹഫീസ്
, വെള്ളി, 22 ജനുവരി 2021 (20:13 IST)
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെ പുകഴ്‌ത്തി പാക് ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ്.ഓസ്ട്രേലിയയിൽ നടന്ന ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസീസിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഹഫീസ് അഭിനന്ദനവുമായി എത്തിയത്. ഓസീസിനെ പരാജയപ്പെടുത്താൻ ഇന്ത്യക്കായതിന് കാരണം ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിന്റെ മികവാണെന്ന് ഹഫീസ് അഭിപ്രായപ്പെട്ടു.
 
നിരവധി താരങ്ങൾ ടൂർണമെന്റിൽ പുറത്തായിട്ടും ഇന്ത്യക്ക് പരമ്പര വിജയിക്കാനായതിന് കാരണം യുവതാരങ്ങളെ നന്നായി വളർത്തിയെടുത്ത് മികച്ച താരങ്ങളാക്കാൻ സാധിച്ചതിനാലാണ്. നിർഭാഗ്യവശാൽ യുവതാരങ്ങളെ വളർത്താൻ നമുക്ക് ആവുന്നില്ല. അതിനാലാണ് പലരും അന്താരാഷ്ട്ര തലത്തിൽ ശോഭിക്കാത്തത്, ഇക്കാര്യത്തിൽ പാകിസ്താൻ ഇന്ത്യയിൽ നിന്നും പഠിക്കണം ഹഫീസ് പറഞ്ഞു. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഇന്ത്യയുടെ ഓസീസ് വിജയം ഇഷ്ടമായെന്നും ഹഫീസ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ 10 ഓവറിൽ തന്നെ നീ പന്തെടുക്കണം: സ്മിത്തിനെ ആദ്യ ദിനം പുറത്താക്കാൻ ശാസ്‌ത്രിയുടെ തന്ത്രം