Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഡല്‍ഹിക്കൊപ്പം; കൈഫിന് ഇനി പുതിയ ദൗത്യം

ഇനി ഡല്‍ഹിക്കൊപ്പം; കൈഫിന് ഇനി പുതിയ ദൗത്യം

delhi daredevils
ന്യൂഡല്‍ഹി , വെള്ളി, 9 നവം‌ബര്‍ 2018 (19:54 IST)
ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സഹപരിശീലകനായി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

റിക്കി പോണ്ടിംഗിനും ജെയിംസ് ഹോപ്‌സിനുമൊപ്പമാണ് കൈഫിന്‍റെ ദൗത്യം. 2017 സീസണില്‍ ഗുജറാത്ത് ലയണ്‍സില്‍ ബ്രാഡ് ഹോഡ്‌ജിനൊപ്പം സഹ പരിശീലകനായിരുന്നു കൈഫ്.

ഡയര്‍ ഡെവിള്‍സിനൊപ്പം ചേരുന്നതില്‍ അഭിമാനമുണ്ടെന്നും ഫ്രാഞ്ചൈസിയുടെയും രാജ്യത്തിന്റെയും അഭിമാനമുയര്‍ത്താന്‍ ശേഷിയുള്ള ഒരൂ കൂട്ടം താരങ്ങള്‍ക്കൊപ്പം മുന്നോട്ടുപോകുമെന്നും കൈഫ് പ്രതികരിച്ചു.

ടീം മാനേജ്‌മെന്റിന്റെ പിന്തുണയോടെ യുവതാരങ്ങളെ മികച്ച പ്രകടനം നടത്താന്‍ സഹായിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കൈഫ് പറഞ്ഞു. മുപ്പത്തിയേഴുകാരനായ കൈഫ് ഈ വര്‍ഷമാണ് വിരമിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലങ്ങും വിലങ്ങും അടിയോടടി; ഒരോവറില്‍ പിറന്നത് 43 റണ്‍സ് - ചിരിത്രമെഴുതി കിവീസ് താരങ്ങള്‍