Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

Mohammad shami

അഭിറാം മനോഹർ

, ബുധന്‍, 13 നവം‌ബര്‍ 2024 (16:23 IST)
2023ലെ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ മുഹമ്മദ് ഷമി ഒരു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. രഞ്ജി ട്രോഫിയില്‍ ബംഗാളിന്റെ അടുത്ത മത്സരത്തില്‍ ഷമി കളിക്കും. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം കണങ്കാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഏറെ നാളായി പുറത്തായിരുന്നു. മധ്യപ്രദേശിനെതിരായ ബംഗാളിന്റെ വരാനിരിക്കുന്ന മത്സരത്തില്‍ ഷമി കളിക്കും.
 
നവംബര്‍ 22ന് ആരംഭിക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയ്ക്ക് തയ്യാറെടുക്കുമ്പോള്‍ രഞ്ജി ട്രോഫിയിലെ ഷമിയുടെ പ്രകടനവും വിലയിരുത്തപ്പെടും. താരം മാച്ച് ഫിറ്റ്‌നസ് നേടി എന്ന വിലയിരുത്തലില്‍ എത്തുകയാണെങ്കില്‍ മൂന്നാം ടെസ്റ്റിന് മുന്‍പായി ഷമി ഇന്ത്യന്‍ ടീമിനൊപ്പം ചേരാനും സാധ്യതയേറെയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം