Webdunia - Bharat's app for daily news and videos

Install App

'ഷമിയെ ചിലപ്പോള്‍ ഓസ്‌ട്രേലിയയില്‍ കാണാം'; ശുഭസൂചന നല്‍കി ബുംറ

മുഹമ്മദ് ഷമിയുടെ അഭാവമാണ് നിലവില്‍ ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും വലിയ പോരായ്മ

രേണുക വേണു
വ്യാഴം, 21 നവം‌ബര്‍ 2024 (12:05 IST)
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് വെള്ളിയാഴ്ച (നാളെ) പെര്‍ത്തില്‍ തുടക്കം കുറിക്കുകയാണ്. സ്ഥിരം നായകന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനൊപ്പം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയുമായി ഫോട്ടോയ്ക്കു പോസ് ചെയ്തത് ബുംറയാണ്. അതിനുശേഷം ബുംറ മാധ്യമങ്ങളോടു സംസാരിച്ചു. 
 
മുഹമ്മദ് ഷമിയുടെ അഭാവമാണ് നിലവില്‍ ഇന്ത്യന്‍ പേസ് നിരയിലെ ഏറ്റവും വലിയ പോരായ്മ. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് ഷമി കൂടി എത്തിയാല്‍ ടീമിനു ഗുണം ചെയ്യുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ കരുതുന്നത്. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറേ നാളുകളായി വിശ്രമത്തില്‍ ആയിരുന്ന ഷമി രഞ്ജി ട്രോഫിയില്‍ ബംഗാളിനായി കളിച്ചു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ഫിറ്റ്‌നെസ് വീണ്ടെടുത്ത സാഹചര്യത്തില്‍ ഷമി ഓസ്‌ട്രേലിയയിലേക്ക് എത്തുമോ എന്ന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് ബുംറ. ഓസ്‌ട്രേലിയയില്‍ ഷമിയെ പ്രതീക്ഷിക്കാമെന്നാണ് ബുംറ പറയുന്നത്. 
 
' ഷമി ഇന്ത്യന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. മാനേജ്‌മെന്റ് ഷമിയുടെ കാര്യത്തില്‍ പ്രത്യേക നിരീക്ഷണം തുടരുന്നു. എല്ലാം നല്ല രീതിയില്‍ നടക്കുകയാണെങ്കില്‍ ചിലപ്പോള്‍ ഷമിയെ നിങ്ങള്‍ക്ക് ഓസ്‌ട്രേലിയയില്‍ കാണാന്‍ സാധിക്കും,' ബുംറ പറഞ്ഞു. 
 
അതേസമയം പെര്‍ത്ത് ടെസ്റ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം മുഹമ്മദ് സിറാജും ആകാശ് ദീപും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. ആകാശ് ദീപിനു പകരം ഹര്‍ഷിത് റാണയേയും പരിഗണിക്കുന്നുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ഒരു സ്പിന്നര്‍ മാത്രമായാകും ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

KL Rahul vs Mitchell Starc: ഫ്രീ വിക്കറ്റാകുമോ രാഹുല്‍? സ്റ്റാര്‍ക്ക് 'പേടിസ്വപ്നം'

Australia vs India, 1st Test: രോഹിത് എത്തിയില്ല, ഗില്‍ കളിക്കില്ല; പെര്‍ത്തില്‍ ഇന്ത്യക്ക് 'തലവേദന', രാഹുല്‍ ഓപ്പണര്‍?

ഗംഭീർ ഒരു പോരാളിയാണ്, മുറിവേറ്റ ഇന്ത്യയെ ചെറുതായി കാണരുത്, ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പുമായി മൈക്ക് ഹസി

ഹാവു അവൻ ഇല്ലല്ലോ, ഇതിലും വലിയ ആശ്വാസമില്ല: ജോഷ് ഹേസൽവുഡ്

Rishab pant vs Nathan lyon: 2018ൽ പന്തിനെ പുറത്താക്കിയത് 4 തവണ, പിന്നീട് ആ മാജിക് ആവർത്തിക്കാൻ ലിയോണിനായില്ല, ഇത്തവണ കളി മാറുമോ?

അടുത്ത ലേഖനം
Show comments