സച്ചിനുമില്ല ധോണിയുമില്ല, ഇന്ത്യയിൽ നിന്ന് ഒരാൾ മാത്രം !

Webdunia
തിങ്കള്‍, 24 ജൂണ്‍ 2019 (12:18 IST)
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോര്‍ണെ മോര്‍ക്കല്‍ തെരഞ്ഞെടുത്ത എക്കാലത്തേയും മികച്ച ഏകദിന ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരാള്‍ മാത്രം. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താ‍രങ്ങളായ സച്ചിനേയും ധോണിയെയും പിന്നിലാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ടീമില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ താരം. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് തന്നെയാണ് ടീമില്‍ പ്രാതിനിധ്യം.
 
ആറ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ടീമില്‍ ഇടം കണ്ടെത്തിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് രണ്ട് പേരും ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്ന് ഓരോ താരങ്ങളും ടീമിലെത്തി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്താണ് ടീമിനെ നയിക്കുക. ടീമില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറില്ല. എബി ഡിവില്ലിയേഴ്‌സിനായിരിക്കും കീപ്പറുടെ ചുമതല.
 
മോര്‍ക്കലിന്റെ ടീം ഇങ്ങനെ: ഗ്രെയിം സ്മിത്ത് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, ഹാഷിം അംല, ജാക്വസ് കല്ലിസ്, വിരാട് കോലി, കെവിന്‍ പീറ്റേഴ്‌സണ്‍, ഡിവില്ലിയേഴ്‌സ്, ഡാനിയേല്‍ വെറ്റോറി, പാറ്റ് കമ്മിന്‍സ്, കംഗിസോ റബാദ, ഡെയിൽ സ്‌റ്റെയന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

റയാൻ വില്യംസിന് ഇന്ത്യൻ പാസ്പോർട്ട്, ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കും

ടോസ് നഷ്ടപ്പെട്ടിട്ടും കുലുങ്ങാതെ ഇന്ത്യ; ഓസ്‌ട്രേലിയയെ കെട്ടുകെട്ടിച്ചു, പരമ്പരയില്‍ ലീഡ്

നിരാശപ്പെടുത്തി സഞ്ജുവിന്റെ പകരക്കാരന്‍

India vs Australia: നിരാശപ്പെടുത്തി സൂര്യ, ദുബെ ഇറങ്ങിയത് മൂന്നാമനായി ,ഓസീസിന് മുന്നിൽ 168 റൺസ് വിജയലക്ഷ്യം

India A vs South Africa A: നിരാശപ്പെടുത്തി രാഹുലും പന്തും; ഇന്ത്യക്ക് അടിതെറ്റി

അടുത്ത ലേഖനം
Show comments