2022ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം റൺസെടുത്ത ബാറ്ററായി പാകിസ്ഥാൻ്റെ ബാബർ അസം. മൂന്ന് ഫോർമാറ്റുകളായി 44 മത്സരങ്ങളിൽ നിന്ന് 2598 റൺസാണ് ബാബർ അടിച്ചുകൂട്ടിയത്. 54.12 ശരാശരിയിലാണ് ബാബറിൻ്റെ പ്രകടനം. 196 ആണ് താരത്തിൻ്റെ ഉയർന്ന സ്കോർ. 8 സെഞ്ചുറികളും 17 അർധസെഞ്ചുറികളും കഴിഞ്ഞ വർഷം ബാബർ കുറിച്ചു.
ബംഗ്ലാദേശിൻ്റെ ലിറ്റൺ ദാസാണ് മികച്ച പ്രകടനവുമായി ബാബറിൻ്റെ പിന്നിലുള്ളത്. 42 മത്സരങ്ങളിൽ നിന്ന് 40 ബാറ്റിംഗ് ശരാശരിയിൽ 1921 റൺസാണ് താരം നേടിയത്. 141 റൺസാണ് ഉയർന്ന സ്കോർ. 3 സെഞ്ചുറിയും 13 അർധസെഞ്ചുറിയും താരം നേടി. 39 മത്സരങ്ങളിൽ നിന്ന് 1609 റൺസ് നേടിയ ഇന്ത്യയുടെ ശ്രേയസ് അയ്യരാണ് ലിസ്റ്റിൽ മൂന്നാമത്. ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറിയും ശ്രേയസ് കഴിഞ്ഞ വർഷം നേടി. 141 റൺസാണ് ഉയർന്ന സ്കോർ.
പാകിസ്ഥാൻ്റെ മുഹമ്മദ് റിസ്വാൻ നാലാമതും ഓസീസിൻ്റെ സ്റ്റീവ് സ്മിത്ത് അഞ്ചാമതുമാണ്. സൂര്യകുമാർ യാദവ് ഏഴാമതും റിഷഭ് പന്ത് ഒൻപതാമതും വിരാട് കോലി പത്താമതുമാണ്.