മഹാവിഷ്ണുവിന്റെ അനുഗ്രഹമോ ?; അഴിക്കുള്ളില്‍ നിന്നും ധോണി രക്ഷപ്പെട്ടു!
ധോണിയുടെ ഈ രക്ഷപെടല്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹമോ ?
Publish Date: Thu, 20 Apr 2017 (17:30 IST)
Updated Date: Thu, 20 Apr 2017 (17:34 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെയുണ്ടായിരുന്ന ഹർജി സുപ്രീംകോടതി തള്ളി. ധോണി മഹാവിഷ്ണുവിന്റെ വേഷത്തിൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിലെ ഹര്‍ജിയാണ് ജസ്റ്റീസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച് തള്ളിയത്.
ധോണി ഹിന്ദു മതവിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നു ചൂണ്ടി കാട്ടിയാണ് ആന്ധ്രാപ്രദേശ് സ്വദേശി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.
2013 ഏപ്രിലില്‍ ബിസിനസ് ടുഡേ എന്ന മാസികയില്‍ പ്രത്യക്ഷപ്പെട്ട കവര്‍ ചിത്രമാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ കയ്യിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ധോണി പ്രത്യക്ഷപ്പെട്ടത്.